Currency

റിയാദ് മെട്രോ: നിര്‍മാണം 65 ശതമാനം പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍Friday, January 19, 2018 4:00 pm

റിയാദ്: സൗദിയിലെ റിയാദ് മെട്രോ ട്രെയിന്‍ പ്രൊജക്ടിന്റെ 65 ശതമാനം ജോലികളും പൂര്‍ത്തിയായി. അതിവേഗത്തിലാണ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വിവിധ ഭാഗങ്ങളില്‍ സ്റ്റേഷനുകളുടെ ജോലി അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ജോലികള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ മെട്രോയെത്തുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

ആറ് ലൈനിലായി 176 കിലോമീറ്റര്‍ ആണ് മെട്രോയുടെ ദൈര്‍ഘ്യം. ഇതില്‍ 87 സ്റ്റേഷനുകളാണ് ആകെയുള്ളത്. ഡ്രൈവറില്ലാതെ 585 മെട്രോ ബോഗികള്‍ സേവനത്തിനുണ്ടാകും. മെട്രോയുടെ പകുതിയോളം അണ്ടര്‍ ഗ്രൗണ്ടിലൂടെയാണുണ്ടാവുക. അടുത്ത വര്‍ഷത്തോടെ ട്രാക്കിലോടാനുള്ള തയ്യാറെടുപ്പിലാണ് ട്രെയിനുകള്‍. ഇത് മുന്‍നിര്‍ത്തിയാണ് ജോലികള്‍ പുരോഗമിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x