ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ആദ്യ ലൈവ് കണ്‍സര്‍ട്ട് ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും നടക്കും. 'ദബാംഗ്ദി ടൂര്‍' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സൊനാക്ഷി സിന്‍ഹ, ബിപാഷ ബസു, പ്രഭുദേവ, ഡെയ്‌സി ഷാ, ബാദ്ഷ, മനീഷ് പോള്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
ബ്രിസ്‌ബെയ്ന്‍: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ആദ്യ ലൈവ് കണ്‍സര്‍ട്ട് ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും നടക്കും. ‘ദബാംഗ്ദി ടൂര്‍’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സൊനാക്ഷി സിന്‍ഹ, ബിപാഷ ബസു, പ്രഭുദേവ, ഡെയ്‌സി ഷാ, ബാദ്ഷ, മനീഷ് പോള്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, ന്യൂസിലാന്‍ഡിലെ ഔക്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളിലായി പരിപാടി നടക്കും.
സല്‍മാന്‍ ഖാന്‍ ബോളിവുഡിന്റെ പ്രിയതാരമാണ്. ആരാധകരെ തന്റെ മാന്ത്രിക വലയത്തില്‍ വീഴ്ത്താന്‍ കഴിവുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഡാന്‍സും ഡയലോഗും എന്നും ട്രേഡ്മാര്‍ക്കായി നിലനില്‍ക്കുന്നവയാണ്. പരിപാടിയുടെ സംഘാടകരായ ‘ചോക്ലേറ്റ് റൂമി’ന്റെ ഉടമസ്ഥന്‍ യജു വഗേല പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.