Currency

വിദേശി ജോലിക്കാരുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വെക്കുന്നതിന് വിലക്ക്

സ്വന്തം ലേഖകന്‍Thursday, January 26, 2017 12:24 pm

നിലവില്‍ സ്‌പോണ്‍സര്‍മാരും തൊഴിലുടമകളും സ്ഥാപനങ്ങളും കൈവശം വെച്ച പാസ്‌പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് തരിച്ചുനല്‍കണം. ഇതിനായി ഒരു മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.

റിയാദ്: വിദേശി ജോലിക്കാരുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വെക്കുന്നതിന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമം വിലക്ക് ഏര്‍പ്പെടുത്തി. നിയമം ലംഘിച്ചാല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കും. മന്ത്രാലയത്തിന്റെ താല്‍പര്യപ്രകാരം സൗദി ചേംമ്പര്‍ കൗണ്‍സില്‍ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയിച്ചിട്ടുണ്ട്. നിലവില്‍ സ്‌പോണ്‍സര്‍മാരും തൊഴിലുടമകളും സ്ഥാപനങ്ങളും കൈവശം വെച്ച പാസ്‌പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് തരിച്ചുനല്‍കണം. ഇതിനായി ഒരു മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.

അതേസമയം തൊഴിലാളി രേഖാമൂലം ആവശ്യപ്പെട്ടാല്‍ പാസ്‌പോര്‍ട്ട് തൊഴിലുടമയുടെ അധീനതയില്‍ വെക്കാവുന്നതാണ്. എന്നാല്‍ ഈ ധാരണ അറബിയിലും തൊഴിലാളിയുടെ മാതൃഭാഷയിലും ലിഖിതമായി ഉണ്ടായിരിക്കണം.

പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വ്യക്തികളുടെ സ്വകാര്യ സ്വത്താണെന്നും അവ പിടിച്ചുവെക്കാന്‍ മനുഷ്യാവകാശ നിയമം അനുവദിക്കുന്നില്ലെന്നും സൗദി ചേമ്പര്‍ കൗണ്‍സില്‍ വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x