Currency

സൗദിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി, മന്ത്രിസഭ അംഗീകാരം

സ്വന്തം ലേഖകന്‍Wednesday, February 1, 2017 12:38 pm

ചില ഉല്‍പ്പന്നങ്ങള്‍ക്ക് അമ്പത് മുതല്‍ നൂറു ശതമാനം വരെ നികുതി ഈടാക്കാനുള്ള നിര്‍ദേശത്തിനും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ പല നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കും.

റിയാദ്: ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിനു സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ചില ഉല്‍പ്പന്നങ്ങള്‍ക്ക് അമ്പത് മുതല്‍ നൂറു ശതമാനം വരെ നികുതി ഈടാക്കാനുള്ള നിര്‍ദേശത്തിനും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ പല നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കും.

നികുതി നിര്‍ദേശത്തിനു കഴിഞ്ഞയാഴ്ച സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് മന്ത്രിസഭയുടെ കൂടി അംഗീകാരം ലഭിച്ചിരിക്കുന്നത്. അഞ്ച് ശതമാനം വരെയാണ് വാറ്റ് ഏര്‍പ്പെടുത്തുക. നേരത്തെ 192 ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി സബ്‌സിഡി സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. ഇത് പല സാധനങ്ങള്‍ക്കും ഇരുപത്തിയഞ്ച് ശതമാനം വരെ വില വര്‍ധിക്കാന്‍ കാരണമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x