ബസോടിക്കാന്‍ ഇനി മുതല്‍ ഡ്രൈവറുടെ ആവശ്യമില്ലെന്നാണ് ചൈനക്കാരുടെ കണ്ടെത്തല്‍. മധ്യ ചൈനയിലെ ഹുബൈ നഗരത്തില്‍ ഡ്രൈവറില്ലാ ബസിന്റെ പരീക്ഷണ ഓട്ടം നടത്തി. ഓട്ടം പൂര്‍ണ്ണ വിജയമായിരുന്നു.
ടെക്‌നോളജിയുടെ പുതുലോകത്ത് കണ്ടുപിടുത്തങ്ങളുടെ മത്സരമാണ് നടക്കുന്നത്. മനുഷ്യന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് അവ നിറവേറ്റും വിധം പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ മുതല്‍ പറക്കുന്ന ടാക്‌സി കാറുകള്‍ വരെ എത്തി നില്‍ക്കുന്നു മുന്നേറ്റം. എന്നാല്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ഇതിന് ഒരുപിടി മുന്നില്‍ നില്‍ക്കുന്ന കണ്ടെത്തലാണ്. ഡ്രൈവറില്ലാ ബസുകള്‍.
ബസോടിക്കാന്‍ ഇനി മുതല്‍ ഡ്രൈവറുടെ ആവശ്യമില്ലെന്നാണ് ചൈനക്കാരുടെ കണ്ടെത്തല്‍. മധ്യ ചൈനയിലെ ഹുബൈ നഗരത്തില്‍ ഡ്രൈവറില്ലാ ബസിന്റെ പരീക്ഷണ ഓട്ടം നടത്തി. ഓട്ടം പൂര്‍ണ്ണ വിജയമായിരുന്നു.
ഇലക്ട്രിക് ചാര്‍ജറില്‍ പ്രവര്‍ത്തിക്കുന്ന ബസ് പരിസ്ഥിതി സൗഹൃദവും ഒട്ടും മലിനീകരണമുണ്ടാക്കാത്തതുമാണ്. ആദ്യ ഓട്ടത്തില്‍ നിരീക്ഷകനായി ഒരു ഡ്രൈവര്‍ സീറ്റിലിരുന്നെങ്കിലും പണിയൊന്നും ഉണ്ടായില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.