Currency

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും ഉറക്കം കുറയ്ക്കുമെന്ന് പഠനം

സ്വന്തം ലേഖകന്‍Tuesday, December 5, 2017 8:45 pm

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും ഉറക്കം കുറയ്ക്കുമെന്ന് പഠനഫലം. സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറത്തുവരുന്ന നീല വെളിച്ചമമാണ് ഇതിന് കാരണം. മസ്തിഷ്‌കം, ഉറക്കരീതി, കണ്ണുകള്‍ എന്നിവയെയാണ് സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം ബാധിക്കുന്നത്. മുതിര്‍ന്നവരെക്കാള്‍ ചെറുപ്പക്കാരെയാണ് സ്മാര്‍ട്ട് ഫോണ്‍ പ്രതികൂലമായി ബാധിക്കുന്നതെന്നും പഠനഫലം പറയുന്നു.

അഞ്ച് മുതല് 17 വയസുവരെ പ്രായമുള്ളവരില്‍ അഞ്ച് ഡസന്‍ പഠനങ്ങളാണ് നടത്തിയാണ് ഈ കണ്ടെത്തല്‍. സ്‌ക്രീനിലേക്കുള്ള അമിതമായ നോട്ടം 90 ശതമാനം പേരുടെയും ഉറക്കത്തെയും ബാധിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. കുട്ടികളുടെ കണ്ണുകള്‍ പൂര്‍ണമായും വികസിച്ചിട്ടില്ല എന്നതിനാല്‍ തന്നെ അവരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടുതല്‍ അപകടകരമാണ്.

അതേസമയം ഡിജിറ്റല്‍ മീഡിയ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ പഠനം ഒരു ഘട്ടം കൂടി മുന്നോട്ട് പോകേണ്ടതുണ്ടെന്നും അമേരിക്കയിലെ കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ മോനിക്വ് ലെബൗര്‍ഗോറിയസ് പറഞ്ഞു. സ്മാര്‍ട്ഫോണിന്റെ വെളിച്ചം കണ്ണിന്റെ റെറ്റിനയില്‍ തട്ടുന്നത് ഉറക്കത്തെ സഹായിക്കുന്ന ഹോര്‍മോണായ മെലാടോണിനെ ബാധിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍.

സ്മാര്‍ട്ട് ഫോണിലെ നീല വെളിച്ചമാണ് കൂടുതല്‍ അപകടകരം. സ്വന്തം മുറിയില്‍ തന്നെ കമ്പ്യൂട്ടറും സ്മാര്‍ട്ട്ഫോണുമുള്ളവരുടെയും ഉറക്കം നഷ്ടമാകാന്‍ സാധ്യതകള്‍ കൂടുതലാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 75 ശതമാനത്തിലേറെ യുവാക്കള്‍ക്കും സ്‌ക്രീന്‍ അടിസ്ഥാനമായുള്ള മീഡിയകള്‍ തങ്ങളുടെ കിടപ്പുമുറികളില്‍ തന്നെയുണ്ട്. 60 ശതമാനം പേരും ഉറങ്ങുന്നതിന് തൊട്ടുമുമ്പും ഇത്തരം മീഡിയകള്‍ ഉപയോഗിക്കുന്നു. 45 ശതമാനം ചെറുപ്പക്കാരുടെയും അലാറം അവരുടെ ഫോണുകള്‍ തന്നെയാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x