
കുഞ്ഞുങ്ങളുടെ കരച്ചില് നിര്‍ത്താനും അവര്‍ ബഹളം വയ്ക്കുമ്പോള്‍ ശാന്തരാക്കാനും കയ്യില്‍ മാതാപിതാക്കള്‍ നേരത്തെ കളിപ്പാട്ടങ്ങള്‍ നല്‍കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളുടെ കരച്ചില് നിര്‍ത്താന്‍ മാതാപിതാക്കള്‍ അവരുടെ കയ്യില്‍ വെച്ച്കൊടുക്കാറുള്ളത് സ്മാര്‍ട്ട്ഫോണുകളാണ്. കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും വളരേണ്ട പ്രായത്തിലാണ് ഈ സ്മാര്ട്ടഫോണ് മരുന്നിലൂടെ അവരെ ശാന്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കന്നത്. എന്നാല്‍ ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
Nomination online for 12th Garshom International Awards click here
ടൊറന്റോയില്‍ നിന്നുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനത്തിനു പിന്നില്‍. ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണുമായി കൂടുതല്‍ ഇടപഴകി വളരുന്ന കുഞ്ഞുങ്ങള്‍ വളരെ പതുക്കെ മാത്രമേ സംസാരിച്ചുതുടങ്ങൂ എന്നാണ് പഠനം പറയുന്നത്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളെ വിശദമായി പഠിച്ചശേഷമാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.
സംസാരിച്ചു തുടങ്ങിയാല്‍ത്തന്നെ വളരെ കുറവുമാത്രമാണ് ഇവര്‍ സംസാരിക്കുക. മറ്റുള്ള മനുഷ്യരോട് ഇടപെഴകുന്നത് വളരെയധികം കുറയുമെന്നതാണ് ഇതിന് കാരണം. മാതാപിതാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കണ്ട് മാറി ചിന്തിച്ചാലേ ഈ അവസ്ഥ തടയാനാകൂവെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.