Currency

പാമ്പിനെ മലര്‍ത്തിയടിച്ച യുവാവ്; വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകന്‍Friday, November 24, 2017 3:25 pm
Play

ജക്കാര്‍ത്ത: പാമ്പു പിടുത്തം വളരെ സാഹസികത നിറഞ്ഞ ഒരു സംഭവം തന്നെയാണ്. പാമ്പിനെ പിടിക്കാന്‍ അറിയാത്തവര്‍ ആ പണിക്ക് പോയാല്‍ ജീവന്‍ പോലും നഷ്ടപ്പെടാം. എന്നാല്‍ ചിലപ്പോള്‍ അപ്രതീക്ഷിത സാഹചര്യങ്ങളില്‍ പാമ്പിനെ പിടികൂടേണ്ടി വരാം. ആ സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. അതും സംഭവിക്കാം. അത്തരത്തിലുള്ളൊരു സംഭവമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.

സംഭവം നടന്നത് ജക്കാര്‍ത്തയിലാണ്. ബോഗോസില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് പോവുകയായിരുന്ന തിരക്കേറിയ ട്രെയിനിന്റെ ബര്‍ത്തില്‍ കയറി കൂടിയ പാമ്പ് ആരും കാണാതെ ഒളിച്ചിരിക്കുകയായിരുന്നു. യാത്രക്കാരുടെ ബാഗ് സൂക്ഷിച്ചിരുന്ന ബര്‍ത്തിലായിരുന്നു അപ്രതീക്ഷിതമായി പാമ്പ് കയറിക്കൂടിയത്. പരിഭ്രാന്തരായ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കുതറിയോടി.

എന്നാല്‍ ആ പാമ്പിനെ വെറുതെ വിടാന്‍ തയ്യാറല്ലെന്ന് പറഞ്ഞുകൊണ്ട് യാത്രക്കാരില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ വന്നു. പാമ്പിനെ ബര്‍ത്തില്‍ നിന്നും വലിച്ചെടുത്തു നിലത്ത് മലര്‍ത്തിയടിച്ചു. ഒറ്റയടികൊണ്ടപ്പോ തന്നെ പാമ്പ് ചത്തു. സംഭവത്തോടെ ഒരു ദിവസം കൊണ്ട് യുവാവ് സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തുടങ്ങി. യാത്രക്കാരിലാരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനിടെ ട്രെയിനില്‍ ബുദ്ധിമുട്ട് നേരിട്ടതില്‍ റെയില്‍വേ അധികൃതര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചു. സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ജീവികളെയുമായി ഇന്തോനേഷ്യയില്‍ സ്ഥിരമായി ആളുകള്‍ യാത്രചെയ്യാറുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x