Currency

റാസല്‍ഖൈമ കോര്‍ണിഷ് റോഡില്‍ വേഗപരിധി കുറച്ചു

സ്വന്തം ലേഖകന്‍Saturday, March 3, 2018 10:34 am

റാസല്‍ഖൈമ: റാസല്‍ഖൈമ കോര്‍ണിഷ് അല്‍ ഖവാസിമിലെ റോഡില്‍ വേഗപരിധി കുറച്ചു. പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആയിരുന്നത് 50 ആയാണ് കുറച്ചത്. റാസല്‍ഖൈമ പൊലീസ് ട്രാഫിക് പട്രോള്‍സ് വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് സൈയിദ് അല്‍ സാം അല്‍ നഖ്ബിയാണ് കോര്‍ണിഷ് അല്‍ ഖവാസിമിലെ വേഗപരിധി കുറച്ചതായി പ്രഖ്യാപിച്ചത്.

പുതിയ വേഗപരിധിക്ക് അനുസരിച്ച് റഡാറുകള്‍ പുനക്രമീരിക്കുകയും ചെയ്തു. ഏറ്റവും ആധുനികമായ സ്നിപ്പര്‍ റഡാറുകളും അമിതവേഗക്കാരെ പിടികൂടുന്നതിനായി ഉപയോഗിക്കും. അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുന്നത് ഒഴിവാക്കുന്നതിനായിട്ടാണ് വേഗപരിധി കുറച്ചതെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

റോഡുകളുടെ അവസ്ഥക്ക് അനുസരിച്ച് ട്രക്കുകളുടെ സഞ്ചാരത്തിനുള്ള വിലക്ക് താത്കാലികമായി നീക്കാന്‍ തീരുമാനിച്ചതായും അല്‍ നഖ്ബി പറഞ്ഞു. രാവിലെ ആറ് മണി മുതല്‍ എട്ടര വരെയും ഉച്ചക്ക് ഒരുമണി മുതല്‍ മൂന്ന് മണി വരെയും നിലവില്‍ ട്രക്കുകള്‍ നിരത്തുകളില്‍ പ്രവേശിക്കുന്നതിന് നിരോധനമുള്ളത്. ഇത് നീക്കുന്നതോടെ ട്രക്കുകള്‍ക്ക് മുഴുവന്‍ സമയവും സഞ്ചരിക്കാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x