ഒരു മില്യന്‍ പൗണ്ട് മൂല്യമുള്ള വീടുകള്‍ സ്വന്തമായുള്ളവരെ മാത്രമേ ഭേദഗതികള്‍ പ്രത്യക്ഷത്തില്‍ ബാധിക്കൂ എന്നായിരുന്നു വിശദീകരണമെങ്കിലും വില്‍പന ഇല്ലാതായതോടെ എല്ലാത്തരക്കാരെയും നേരിട്ടു ബാധിക്കുന്ന വിധത്തിലായി നിയമഭേദഗതി മാറിയെന്ന് അവര്‍ കുറ്റപ്പെടുത്തി.
ലണ്ടന്‍: സ്റ്റാംപ് ഡ്യൂട്ടിയില്‍ വരുത്തിയ വിവാദ ഭേദഗതികള്‍ മൂലം ആയിരക്കണക്കിനു കുടുംബങ്ങള്‍ വീടുകള്‍ മാറാനാവാതെ ദുരിതത്തിലാണെന്ന് പ്രോപ്പര്‍ട്ടി കമ്പനികള്‍. പെന്‍ഷന്‍ വാങ്ങുന്നവരുടെ സമ്പാദ്യത്തെപ്പോലും ബാധിക്കുന്ന വിധത്തിലാണ് പുതിയ ഭേദഗതികള്‍ നടപ്പാക്കിയിരിക്കുന്നത്.
423 പ്രോപ്പര്‍ട്ടി കമ്പനികള്‍ അംഗങ്ങളായ ബ്രിട്ടീഷ് പ്രോപ്പര്‍ട്ടി അസോസിയേഷനാണ് ഭേഗഗതിക്കെതിരേ രംഗത്തെത്തിയത്. ഒരു മില്യന്‍ പൗണ്ട് മൂല്യമുള്ള വീടുകള്‍ സ്വന്തമായുള്ളവരെ മാത്രമേ ഭേദഗതികള്‍ പ്രത്യക്ഷത്തില്‍ ബാധിക്കൂ എന്നായിരുന്നു വിശദീകരണമെങ്കിലും വില്‍പന ഇല്ലാതായതോടെ എല്ലാത്തരക്കാരെയും നേരിട്ടു ബാധിക്കുന്ന വിധത്തിലായി നിയമഭേദഗതി മാറിയെന്ന് അവര്‍ കുറ്റപ്പെടുത്തി. പത്തു ലക്ഷം പൗണ്ട് മുതല്‍ വിലയുള്ള വീടുകളുടെ വില്‍പ്പനയെ പൂര്‍ണ്ണമായും ഇത് ഇല്ലാതാക്കി. ജീവിതസാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് വീടുകള്‍ മാറാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ഇതി തിരിച്ചടിയായത്.
കുടുംബാംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ചും പ്രായമായവര്‍ക്ക് പരിചരണം നല്‍കാനുമായി കൂടുതല്‍ സൗകര്യമുള്ള വീടുകള്‍ തേടുന്നവര്‍ക്കും ഈ മാറ്റങ്ങള്‍ തിരിച്ചടിയാണ് സമ്മാനിച്ചത്. വിലകൂടിയതും ആഡംബരം നിറഞ്ഞതുമായ വീടുകള്‍ ഉള്ളവരെ മാത്രമല്ല സ്റ്റാംപ് ഡ്യൂട്ടി ഭേദഗതികള്‍ സാധാരണക്കാരായ എല്ലാവരെയും പ്രതികൂലമായാണ് ബാധിച്ചതെന്നും അവര്‍ വ്യക്തമാക്കി. ലീച്ചിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് 36 പ്രോപ്പര്‍ട്ടി കമ്പനി തലവന്‍മാര്‍ പെന്‍ഷന്‍കാരുടെ സമ്പാദ്യത്തില്‍പ്പോലും കയ്യിട്ടു വാരുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന ആരോപണവുമായി രംഗത്തെത്തിയത്.
ഭേദഗതി പെന്‍ഷന്‍കാരുടെ സമ്പാദ്യത്തെപ്പോലും ബാധിക്കും. നിക്ഷേപകരെ ഫണ്ടുകള്‍ കണ്ടെത്തുന്നതില്‍ നിന്നു പിന്നോട്ടു വലിക്കും. നമ്മുടെ നഗരങ്ങളുടെയും ചെറു പട്ടണങ്ങളുടെയും പുരോഗതിയെപ്പോലും പിന്നിലേക്ക് നയിക്കുന്ന നയമാണ് ഇതെന്നു അടിയന്തരമായി ഇത് പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.