Currency

ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റ്; രണ്ട് മരണം

സ്വന്തം ലേഖകന്‍Friday, February 24, 2017 10:59 am

വീശിയടിച്ച കൊടുങ്കാറ്റില്‍ രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്കു പരുക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറുകണക്കിനാളുകളെ വീടുകളില്‍ നിന്നും മാറ്റിപാര്‍പ്പിക്കുകയും ചെയ്തു. റോഡ്, വ്യോമ, റെയില്‍ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിട്ടുണ്ട്. അതേസമയം വരുന്ന 24 മണിക്കൂറും കനത്ത കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ലണ്ടന്‍: ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. അറ്റ്‌ലാന്റിക്കില്‍ നിന്നും മണിക്കൂറില്‍ നൂറു മൈല്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്കു പരുക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറുകണക്കിനാളുകളെ വീടുകളില്‍ നിന്നും മാറ്റിപാര്‍പ്പിക്കുകയും ചെയ്തു. റോഡ്, വ്യോമ, റെയില്‍ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിട്ടുണ്ട്. അതേസമയം വരുന്ന 24 മണിക്കൂറും കനത്ത കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

Storm-Doris-1

അയര്‍ലന്‍ഡില്‍ ആയിരക്കണക്കിനു വീടുകളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡില്‍ കാറ്റിനൊപ്പം മഞ്ഞുവീഴ്ചയുമുണ്ട്. ഇത് ദുരിതം ഇരട്ടിയാക്കി. വെസ്റ്റ് മിഡ് ലാന്‍സിലെ വോള്‍വെറാംപ്റ്റണില്‍ തലയില്‍ തടിക്കഷണം വീണാണ് ഒരു സ്ത്രീ മരിച്ചത്. സൗത്ത് ഈസ്റ്റ് ലണ്ടനില്‍ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി അപകടത്തില്‍പെട്ടാണ് ഡ്രൈവര്‍ മരിച്ചത്. അതേസമയം മില്‍ട്ടണ്‍ കെയിന്‍സില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു പരുക്കേറ്റ കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണ്.

പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഷെഡ്യൂളുകള്‍ കുറച്ചു. ഹീത്രൂവില്‍നിന്നും 77 സര്‍വീസുകള്‍ റദ്ദാക്കി. മരങ്ങള്‍ കടപുഴകിവീണതിനെ തുടര്‍ന്ന് പലയിടത്തും ട്രെയിന്‍ ഗതാഗതം താറുമാറായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x