
മലയാളികളില്‍ ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രായഭേദവ്യത്യാസമില്ലാതെ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ എല്ലാവരെയും ഈ പ്രശ്‌നം അലട്ടുന്നുണ്ട്. ആധുനിക സമൂഹത്തില്‍ ജീവിതരീതി മാറിയതോടെ ശാരീരിക മാനസിക അസ്വസ്ഥതകള്‍ നേരിടുന്നുവരുടെ എണ്ണം കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോലിസ്ഥലത്ത്, ക്ലാസ് മുറികളില്‍, വീട്ടില്‍, പൊതു ഇടങ്ങളില്‍ എല്ലാം ശാരീരിക മാനസിക സംഘര്‍ഷം നേരിടുന്നവരാണ് എല്ലാവരും. പുതിയ കാലത്തെ ജീവിത സാഹചര്യമാണ് പലരെയും ഇത്തരം സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ പ്രധാന കാരണം. ഉറക്കക്കുറവ്, വിശപ്പിലായ്മ, തൂക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, ഓര്‍മക്കുറവ്, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, അമിത പേടി തുടങ്ങിയവയൊക്കെ മാനസിക സംഘര്‍ഷങ്ങളുടെ ഭാഗമായുണ്ടാവാം.
മദ്യപാനത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നത് മുതല്‍ വിഷാദരോഗത്തിലേക്ക് വരെ ഇത്തരം സംഘര്‍ഷങ്ങള്‍ ചെന്നെത്തിക്കും. ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരുടെ കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ലെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.