റിയാദില്‍ റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ മലയാളിയ്ക്ക് പരിക്ക്. കൊല്ലം ഓച്ചിറ സ്വദേശി ലൈജു(40)വിനു നേരെയാണ് ആക്രമണമുണ്ടായത്. തലക്ക് അടിച്ച് ബോധം കെടുത്തി ആക്രമികൾ പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും കവരുകയായിരുന്നു.
റിയാദ് : റിയാദില്‍ റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ മലയാളിയ്ക്ക് പരിക്ക്. കൊല്ലം ഓച്ചിറ സ്വദേശി ലൈജു(40)വിനു നേരെയാണ് ആക്രമണമുണ്ടായത്. തലക്ക് അടിച്ച് ബോധം കെടുത്തി ആക്രമികൾ പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും കവരുകയായിരുന്നു. റിയാദിലെ ഷുമൈസ് ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയ്ക്ക് പിന്നില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
സെയില്‍സ്മാനായി ജോലിനോക്കി വന്നിരുന്ന ലൈജു വാന്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രണം നടന്നത്. പോക്കറ്റില്‍ നിന്നും പഴ്സ് എടുക്കാനുള്ള ശ്രമം തടഞ്ഞതോടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ലൈജുവിന്റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തുകയായിരുന്നു. ബോധരഹിതനായി വീണ ലൈജുവിന്റെ പോക്കറ്റിലും വാഹനത്തില്‍ സൂക്ഷിച്ചിരുന്ന സെയില്‍സ് കളക്ഷനടക്കം കൈവശപ്പെടുത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു.
ബഹളം കേട്ട് പുറത്തിറങ്ങിയ അയല്‍ വാസികള്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ജിയോ ജോര്‍ജ്ജിന്റെ സഹായത്തോടെ ഷുമൈസി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.