10929 കുറ്റകൃത്യങ്ങള്‍ സ്വദേശികള്‍ ചെയ്തപ്പോള്‍ ഈജിപ്തികള്‍ 2621ഉം ബിദന്‍ 1803ഉം, ഇന്ത്യാക്കാര്‍ 1131ഉം കുറ്റങ്ങള്‍ മാത്രമേ ചെയ്തിട്ടുളളൂ. സിറിയക്കാര്‍ അഞ്ചാം സ്ഥാനത്താണ്.
കുവൈറ്റ്‌സിറ്റി: രാജ്യത്ത് പ്രവാസികളെക്കാള്‍ സ്വദേശികളുടെ കുറ്റകൃത്യനിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 10929 കുറ്റകൃത്യങ്ങള്‍ സ്വദേശികള്‍ ചെയ്തപ്പോള്‍ ഈജിപ്തികള്‍ 2621ഉം ബിദന്‍ 1803ഉം, ഇന്ത്യാക്കാര്‍ 1131ഉം കുറ്റങ്ങള്‍ മാത്രമേ ചെയ്തിട്ടുളളൂ. സിറിയക്കാര്‍ അഞ്ചാം സ്ഥാനത്താണ്. 1006 കുറ്റങ്ങളാണ് ഇവര്‍ ചെയ്തത്. സൗദികള്‍ 860ഇം ബംഗ്ലാദേശികള്‍ 502ഉം കുറ്റങ്ങള്‍ ചെയ്തു.
രാജ്യത്ത് 193 ശ്രീലങ്കക്കാരും 343 ഫിലിപ്പൈനികളും 232 ജോര്‍ദാനികളും 296 പാക്കിസ്ഥാനികളും കുറ്റവാളികളാണ്. 234 ഇറാനികളും 233 ലെബനന്‍കാരും 165 ഇറാഖികളും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നുളള കുറ്റവാളികളുടെ എണ്ണം 1580 ആണ്. മൊത്തം കുറ്റവാളികള്‍ 22740ആണ്. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ആയിരം കുറവാണ് ഇതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.