Currency

യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡിനെതിരായ വാക്‌സിന്‍ കുത്തിവെപ്പ് സജീവം

സ്വന്തം ലേഖകന്‍Monday, December 14, 2020 1:00 pm

അബൂദബി: യു.എ.ഇ. ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡിനെതിരായ വാക്‌സിന്‍ കുത്തിവെപ്പ് സജീവം. മരുന്നിന് അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെയാണ് അബൂദബിയിലും മറ്റും ആയിരങ്ങള്‍ക്ക് മരുന്ന് നല്‍കി വരുന്നത്. കോവിഡ് പ്രതിരോധത്തിനായി യു.എ.ഇ അംഗീകരിച്ച സിനോഫം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ മുഖേനയും നല്‍കിത്തുടങ്ങി. റഷ്യ, ബ്രിട്ടന്‍, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ മുമ്പാകെയുണ്ട്.

സൈനികള്‍ക്കും ആരോഗ്യ മേഖലയിലെ മുന്‍നിര പോരാളികള്‍ക്കും പിന്നാലെ സാധാരണക്കാരിലേക്കും മരുന്നുവിതരണം ഊര്‍ജിതമാക്കാനാണ് നീക്കം. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ടൂറിസം ഉള്‍പ്പെടെ വിവിധ മേഖലകള്‍ സജീവമാക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x