Currency

കോവിഡ് വാക്‌സീന് ഔദ്യോഗിക അംഗീകാരം; യുഎഇയിലെ പൊതുജനങ്ങള്‍ക്ക് ഈയാഴ്ച നല്‍കി തുടങ്ങും

സ്വന്തം ലേഖകന്‍Thursday, December 10, 2020 6:42 pm

അബുദാബി: ചൈനയിലെ സിനോഫാം സിഎന്‍ബിജി കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സീന്‍ യുഎഇ ഔദ്യോഗികമായി അംഗീകരിച്ചതോടെ ഈ ആഴ്ച പൊതുജനങ്ങള്‍ക്കു നല്‍കിത്തുടങ്ങും. അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രി, ക്ലിനിക്കുകള്‍ എന്നിവ വഴിയാണു വിതരണം. മറ്റു എമിറേറ്റുകളിലെ വാക്‌സീന്‍ വിതരണം വൈകാതെ പ്രഖ്യാപിക്കും.

സെപ്റ്റംബറില്‍ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍നിര പോരാളികള്‍ക്കു വാക്‌സീന്‍ നല്‍കിവരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെ മന്ത്രിമാരും അടിയന്തര വാക്‌സീന്‍ സ്വീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x