Currency

ഫേസ്ബുക്കില്‍ നിന്നൊരു ഇടവേള എടുത്ത് ഈ മാറ്റങ്ങള്‍ ആസ്വദിക്കൂ

സ്വന്തം ലേഖകന്‍Saturday, April 29, 2017 11:39 am

സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും ചെറിയ കാലത്തേക്കെങ്കിലും ഇടവേള എടുക്കുന്നത് ജീവിതത്തോടുള്ള സമീപനത്തെ പോലും മാറ്റി മറിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മനശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജേണലായ സൈബര്‍ സൈക്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സോഷ്യല്‍മീഡിയ വെബ്സൈറ്റുകളുടെ അമിത ഉപയോഗം മാനസികാരോഗ്യത്തെ ശക്തമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ നിങ്ങള്‍ക്ക് നിരാശ തോന്നുന്നുണ്ടെങ്കില്‍ അതിന് കാരണം സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഇവയില്‍ നിന്നും മാറി നില്‍ക്കാനാണ് ഗവേഷകരുടെ നിര്‍ദ്ദേശം. കുറച്ച് കാലത്തേക്കെങ്കിലും ഫേസ്ബുക്കില്‍ നിന്നും മാറി നില്‍ക്കുന്നത് ജീവിതം കൂടുതല്‍ നന്നായി ആസ്വദിക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കുമെന്നുമാണ് പഠനം പറയുന്നത്.

ഇത്തരം സാഹചര്യം അഭിമുഖീകരിക്കുന്നവര്‍ പരിഹാരമായി ഫേസ്ബുക്കില്‍ നിന്നും പൂര്‍ണകാലത്തേക്ക് ഒഴിവാക്കണമെന്നല്ല നിര്‍ദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും ചെറിയ കാലത്തേക്കെങ്കിലും ഇടവേള എടുക്കുന്നത് ജീവിതത്തോടുള്ള സമീപനത്തെ പോലും മാറ്റി മറിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മനശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജേണലായ സൈബര്‍ സൈക്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആയിരത്തോളം പേരിലാണ് പഠനം നടത്തിയത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നത് തുടരുമ്പോഴും ഒരാഴ്ച്ചത്തേക്ക് ഉപയോഗിക്കാതിരിക്കുമ്പോഴും ഈ വ്യക്തികളിലുണ്ടാകുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തുകയാണ് പഠനം ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x