വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുകയോ താമസിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാർ നാട്ടില്‍ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഇനി അടക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന വിവിധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും.
ന്യൂഡൽഹി: വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുകയോ താമസിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാർ നാട്ടില്‍ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഇനി അടക്കേണ്ടിവരും. സ്വത്തുവകകള്‍ കണക്കാക്കുന്നതിനും ആസ്തി പ്രഖ്യാപിക്കുന്നതിനുമുള്ള സമയ പരിധി അടുത്ത മാസം 30ന് അവസാനിക്കുമെന്നിരിക്കെ അതിനു ശേഷം വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കേണ്ടിവരും.
കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന വിവിധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും. കള്ളപ്പണം വെളുപ്പിക്കുന്നതിന് നാട്ടിലെ വിവിധ വ്യവസായങ്ങളില്‍ നിക്ഷേപിക്കുന്ന രീതി പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടുത്തിടെ ആരംഭിച്ച വരുമാന പ്രഖ്യാപന പദ്ധതി (ഐ എസ് ഡി) 2016 പ്രകാരം എല്ലാ ഇന്ത്യക്കാരും ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന്റെ സ്രോതസ്സ് രേഖപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നു.
ഉറവിടം വ്യക്തമാക്കാന്‍ കഴിയാത്ത പക്ഷം ഇത് അനധികൃത വരുമാനത്തില്‍ ഉള്‍പ്പെടുത്തും. വിദേശ ഇന്ത്യക്കാര്‍ ആദായ നികുതി ചട്ടത്തിന്റെ പരിധിയില്‍ വരികയും ചെയ്യും. റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, ഹോസ്പിറ്റല്‍ തുടങ്ങിയ മേഖലകളില്‍ കേരളത്തിലും പുറത്തും നിക്ഷേപം നടത്തുന്ന പ്രവാസി മലയാളികള്‍ നിരവധിയാണ്. പുതിയ നടപടി ആരംഭിക്കുന്നതോടെ ഇത്തരക്കാരുടെ വരുമാന സ്രോതസുകള്‍ ഐഡിഎസ് പ്രകാരം വ്യക്തമാക്കേണ്ടിവരും. നാട്ടിലെ ഇത്തരം വ്യവസായങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് സര്‍ക്കാറില്‍ നികുതിയും അടക്കേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.