Currency

യുഎസിലെ എൻആർഐകൾ ഇന്ത്യയിലെ 500 ഗ്രാമങ്ങൾ ഏറ്റെടുക്കുന്നു

സ്വന്തം ലേഖകൻWednesday, June 7, 2017 2:22 pm

കർഷക ആത്മഹത്യ കൂടുതലുള്ളതും, തൊഴിലില്ലായ്മ അതിരൂക്ഷമായതുമായ ഗ്രാമങ്ങളെയാണ് ഏറ്റെടുക്കുന്നത്

സിലിക്കൺ വാലി: ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ വികസനം ലക്ഷ്യമിട്ട് യുഎസിലെ നോൺ-റെസിഡന്റ് ഇന്ത്യൻസ് 500 ഇന്ത്യൻ ഗ്രാമങ്ങൾ ഏറ്റെടുക്കുന്നു. സിലിക്കൺ വാലിയിൽ ജുലൈ ഒന്നിന് നടക്കുന്ന ബിഗ് ഐഡിയാസ് ഫോർ ബെറ്റർ ഇന്ത്യ കോൺഫറൻസിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ഓവർസീസ് വൊളന്റിയർ ഫോർ ബെറ്റർ ഇന്ത്യ (OVBI) നടത്തുന്ന പരിപാടിയിൽ ആത്മീയ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ മുഖ്യപ്രഭാഷണം നടത്തും. ലോകത്തെ അറിയപ്പെടുന്ന ആയിരത്തിലേറെ എൻആർഐകൾ പരിപാടിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. 

കർഷക ആത്മഹത്യ കൂടുതലുള്ളതും, തൊഴിലില്ലായ്മ അതിരൂക്ഷമായതുമായ ഗ്രാമങ്ങളെയാണ് ഇത്തരത്തിൽ ഏറ്റെടുക്കുകയെന്ന് ഒവിബിഐ പ്രസിഡന്റ് സതേജ് ചൗധരി അറിയിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x