
ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമാണ് നാം കുടിക്കേണ്ടത്. എന്നാല്‍ തിരക്കിട്ട ജീവിതത്തിനിടയില്‍ ഇത് പലരും മറന്നുപോകുന്നു. ഫലമോ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും.
വെള്ളം കുടിക്കുന്നതിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. നിന്നു കൊണ്ട് വെള്ളം കുടിക്കാതിരിക്കുക. നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് സമ്മര്‍ദ്ധം കൂടും. ഇത് മൂലം അന്നനാളത്തില്‍ നിന്നുള്ള വെള്ളം വയറില്‍ എത്തുമ്പോള്‍ ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. ഇങ്ങിനെ സംഭവിക്കുമ്പോള്‍ ശരീരത്തിലെത്തുന്ന ധാതുക്കള്‍ പുറംതള്ളും. നിന്നു കൊണ്ട് വെള്ളം കുടിച്ചാല്‍ ബ്ലാഡറില്‍ മാലിന്യങ്ങള്‍ അടിയാനും കാരണമാകും. ഇത് കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
മാത്രവുമല്ല സ്ഥിരമായി നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവര്‍ക്ക് സന്ധി വേദനയുണ്ടാകുന്നതിനും ശ്വാസനാളത്തെ അപകടത്തിലാക്കുന്നതിനും കാരണമാകുന്നു. ക്രമേണ ഹൃദയത്തിനും സമ്മര്‍ദം നല്‍കും അത് പിന്നീട് കൂടുതല്‍ ദോഷം ചെയ്തേക്കാം. അതിനാല്‍ ഇരുന്നുകൊണ്ട് സാവധാനം വെള്ളം കുടിക്കാന്‍ ശീലിക്കൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.