Currency

ബ്രിട്ടണുമായുള്ള യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് ചർച്ച ഫെബ്രുവരിയിൽ തുടങ്ങും

സ്വന്തം ലേഖകൻSunday, September 18, 2016 10:46 am

യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകുന്നത് സംബന്ധിച്ച് ബ്രിട്ടണുമായുള്ള ബ്രെക്സിറ്റ് ചർച്ച ഫെബ്രുവരിയിൽ തുടങ്ങുമെന്ന് ചെയര്‍മാന്‍ ഡൊണാള്‍ഡ് ടസ്ക് അറിയിച്ചു.

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകുന്നത് സംബന്ധിച്ച് ബ്രിട്ടണുമായുള്ള ബ്രെക്സിറ്റ് ചർച്ച ഫെബ്രുവരിയിൽ തുടങ്ങുമെന്ന് ചെയര്‍മാന്‍ ഡൊണാള്‍ഡ് ടസ്ക് അറിയിച്ചു. ഇക്കാര്യത്തിൽ തെരേസ മേയുടെ ഉറപ്പ് ലഭിച്ചതായി അനുബന്ധ വൃത്തങ്ങൾ വ്യക്തമാക്കി.

ചർച്ചകൾ രണ്ടു വർഷം നീണ്ടു നിൽക്കുമെന്നാണ് കരുതപ്പെടുന്നത്. ചർച്ചകൾക്ക് ശേഷമാകും അന്തിമ വിടുതൽ കരാറിൽ ബ്രിട്ടണും യുറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെക്കുക. ലിസ്ബൻ കരാറിലെ 50ാം ആർട്ടിക്ക്ൾ പ്രകാരമാണ് ബ്രിട്ടൺ ഇ.യു ബന്ധം അവസാനിപ്പിക്കുക.

കഴിഞ്ഞ ജൂണ്‍ 24ന് നടന്ന ഹിതപരിശോധനയിലാണ് യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടെന്ന് ബ്രിട്ടൺ തീരുമാനിച്ചത്. 1973ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x