ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭയചകിതരായി ആഘോഷങ്ങളില്‍നിന്നും അകന്ന് നില്‍ക്കരുതെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. പതിവുപോലെ ക്രിസ്മസ്പുതുവല്സര ആഘോഷങ്ങള്‍ തുടരണമെന്നും തെരേസ മേ ആഹ്വാനം ചെയ്തു.
ലണ്ടന്‍: ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭയചകിതരായി ആഘോഷങ്ങളില്‍നിന്നും അകന്ന് നില്‍ക്കരുതെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. പതിവുപോലെ ക്രിസ്മസ്പുതുവല്സര ആഘോഷങ്ങള്‍ തുടരണമെന്നും തെരേസ മേ ആഹ്വാനം ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് പതിവ് ജീവിതം ഭംഗമില്ലാതെ നടത്തിയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പൊതുജനങ്ങളുടെ ആഘോഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ സ്വന്തം സന്തോഷം പോലും മാറ്റിവച്ച് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും കര്‍ശനമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്വന്തം ആഘോഷങ്ങളെല്ലാം മാറ്റിവച്ച് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന പൊലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി പ്രശംസിച്ചു.
നാല്പത് ലക്ഷത്തോളം ആളുകളാണ് ക്രിസ്മസ് ദിവസങ്ങളില്‍ ലണ്ടന്‍ നഗരത്തില്‍ മാത്രം ഷോപ്പിങ്ങിനും മറ്റുമായി സന്ദര്‍ശകരായെത്തുന്നത്. പുതുവല്‍സര ആഘോഷങ്ങളുടെ സമാപനം കുറിച്ചുള്ള ലണ്ടന്‍ ഐയിലെ വെടിക്കെട്ട് കാണാന്‍ തടിച്ചുകൂടുന്നത് പത്തുലക്ഷത്തിലേറെപ്പേരും. അക്രമികള്‍ ലക്ഷ്യംവയ്ക്കാന്‍ ഇടയുള്ള ഈ ആള്‍ക്കൂട്ടങ്ങളെ സംരക്ഷിക്കാന്‍ ആയിരക്കണക്കിന് പൊലീസുകാരെയും അര്‍ധസൈനികരെയുമാണ് ലണ്ടന്‍ നഗരത്തിലെങ്ങും വിന്യസിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey, I think your website might be having browser compatibility issues.
When I look at your blog site in Safari, it looks fine but when opening in Internet Explorer, it has some overlapping.
I just wanted to give you a quick heads up! Other then that, great blog!
Somebody necessarily help to make significantly posts I might state.
This is the first time I frequented your web page and thus far?
I amazed with the research you made to make this actual submit extraordinary.
Wonderful activity!