ലണ്ടന്‍ ട്യൂബ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. ആവശ്യത്തിനു ജീവനക്കാരെ ഉൾപ്പെടുത്താത്തതും ജീവനക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാത്തതും മുൻനിർത്തിയാണ് സമരം.
ലണ്ടൻ: ലണ്ടന്‍ ട്യൂബ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. ആവശ്യത്തിനു ജീവനക്കാരെ ഉൾപ്പെടുത്താത്തതും ജീവനക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാത്തതും മുൻനിർത്തിയാണ് സമരം. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പിൽ സമരത്തിലേക്ക് ഇറങ്ങണമെന്ന് 85 ശതമാനം സ്‌റ്റേഷന്‍ ജീവനക്കാരും അഭിപ്രായപ്പെട്ടതായി റെയ്ല്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ അറിയിച്ചു.
അതേസമയം സമരത്തെക്കുറിച്ച് പ്രതികരിക്കാന്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് അധികൃതര്‍ തയാറായില്ല. സമരവുമായി ജീവനക്കാര്‍ മുന്നോട്ട് പോയാല്‍ ക്രിസ്മസ് സീസണെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. അതിനിടെ ട്രാന്‍സ്‌പോര്‍ട്ട് സാലറീഡ് സ്റ്റാഫ് അസോസിയേഷനും സമരത്തെക്കുറിച്ച് ആലോചിക്കുന്നതായി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.