Currency

അഭ്യാസ പ്രകടനത്തിനിടെ കാണികള്‍ക്കിടയിലേക്ക് ഇറങ്ങിയ കടുവ ആരാധകരെ ആക്രമിച്ചു; വീഡിയോ

സ്വന്തം ലേഖകന്‍Friday, December 8, 2017 9:54 am
Play

 

സര്‍ക്കസ് ഏറെ തമാശകള്‍ നിറഞ്ഞതാണ്. വളരെ ആസ്വാദ്യകരവും. സര്‍ക്കസില്‍ മൃഗങ്ങള്‍ കാട്ടുന്ന കായിക അഭ്യാസങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. എന്നാല്‍ ചിലപ്പോഴൊക്കെ മൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കളി കൈവിട്ടുപോകാനും സാധ്യതയുണ്ട്.

ഇത്തരത്തില്‍ ഒരു ദുരനുഭവം സര്‍ക്കസ് കാണികള്‍ നേരിട്ടു. വടക്കന്‍ ചൈനയിലെ ചാന്‍സി പ്രവിശ്യയിലാണ് സംഭവം നടന്നത്. അഭ്യാസ പ്രകടനത്തിനിടെ കാണികള്‍ക്കിടയിലേക്ക് ഇറങ്ങിയ കടുവ സര്‍ക്കസ് ആരാധകരെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പേടിച്ച് വിറച്ച കാണികള്‍ ആത്മരക്ഷാര്‍ത്ഥം ചിതറിയോടുന്നത് വിഡിയോയില്‍ കാണാം. യൂട്യൂബിലാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ണ്ട് ചെറിയ കുട്ടികളെയും കടുവ ആക്രമിക്കുന്നുണ്ട്. ഇവര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x