നടാഷ ഗര്‍ഭിണിയാണെന്നു മനസിലാക്കിയതോടെയാണ് കടുവയുടെ സ്‌നേഹവും സന്തോഷവും അണപൊട്ടിയൊഴുകിയത്. ഗ്ലാസിനിപ്പുറത്തു നിന്ന നടാഷയെ കണ്ടു കടുവ സ്‌നേഹത്തോടെ മുരളാന്‍ തുടങ്ങിയതോടെ നടാഷ കൂടിനടുത്തേക്കു ചെന്നു ഗ്ലാസിനോട് ചേര്‍ന്നുനിന്നു. ഇതോടെ കടുവയുടെ സ്‌നേഹപ്രകടനവും വര്‍ധിച്ചു.
അപകടകാരിയായ ജീവിയെന്നാണ് പൊതുവെ നമ്മുടെ മനസിലുള്ള കടുവരൂപം. എന്നാല്‍ കടുവകള്‍ ആക്രമണകാരികള്‍ മാത്രമല്ല സ്‌നേഹിക്കാന്‍ അറിയാവുന്ന ജീവികള്‍ കൂടിയാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഇന്ത്യാനയിലെ ഒരു മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.
മൃഗശാലയിലെത്തിയ നടാഷ എന്ന യുവതിയോട് കടുവ കാണിച്ച സ്‌നേഹം തങ്ങള്‍ സ്‌നേഹിക്കാന്‍ അറിയാവുന്ന ജീവികളാണെന്നതിന്റെ ഉത്തമോദാഹരണമാണ്. നടാഷ ഗര്‍ഭിണിയാണെന്നു മനസിലാക്കിയതോടെയാണ് കടുവയുടെ സ്‌നേഹവും സന്തോഷവും അണപൊട്ടിയൊഴുകിയത്.
ഗ്ലാസിനിപ്പുറത്തു നിന്ന നടാഷയെ കണ്ടു കടുവ സ്‌നേഹത്തോടെ മുരളാന്‍ തുടങ്ങിയതോടെ നടാഷ കൂടിനടുത്തേക്കു ചെന്നു ഗ്ലാസിനോട് ചേര്‍ന്നുനിന്നു. ഇതോടെ കടുവയുടെ സ്‌നേഹപ്രകടനവും വര്‍ധിച്ചു. നടാഷയെ നക്കാന്‍ ശ്രമിച്ചുകടുവ വയറിന്റെ ഭാഗത്തു നക്കിയും സ്‌നേഹം അറിയിച്ചു.
സ്വന്തം കുഞ്ഞിനെ കാണുമ്പോള്‍ ഒരു അമ്മക്കടുവ കാണിക്കുന്നഭാവ പ്രകടനങ്ങളായിരുന്നു കടുവയുടേതെന്നാണ് മൃഗശാല അധികൃതര്‍ ഈ സംഭവത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. കടുവയുടെ ഈ സ്‌നേഹപ്രകടനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.