Currency

വിസകള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദുബായ് റദ്ദാക്കി

സ്വന്തം ലേഖകന്‍Wednesday, September 16, 2020 6:36 pm
visit-visa

ദുബായ്: സന്ദര്‍ശക, ടൂറിസ്റ്റ് വിസകള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദുബായ് റദ്ദാക്കി. വിസക്ക് അപേക്ഷിക്കുന്നവര്‍ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് തുടങ്ങിയവ ഹാജരാക്കണമെന്ന ഉപാധിയാണ് ഉപേക്ഷിച്ചത്. ഇതോടെ ദുബായ് വിസ പഴയതു പോലെ ഇന്നുമുതല്‍ ലഭിച്ചു തുടങ്ങി.

സന്ദര്‍ശക, ടൂറിസ്റ്റ് വിസാ അപേക്ഷകളില്‍ പുതിയ ഉപാധികള്‍ ഏര്‍പ്പെടുത്തുന്ന നിര്‍ദേശം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്കും മറ്റും കൈമാറുകയായിരുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ള ഉപാധികള്‍ പ്രയാസം സൃഷ്ടിക്കുമെന്നുറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ഉപാധികള്‍ പിന്‍വലിക്കാനുള്ള തീരുമാനം എന്നറിയുന്നു.

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസക്ക് അപേക്ഷിക്കുന്നതിന് സമാനമായ നടപടികളായിരുന്നു പുതുതായി ഏര്‍പ്പെടുത്തിയിരുന്നത്. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ബന്ധുവിന്റെ മേല്‍വിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം എന്നായിരുന്നു അറിയിപ്പില്‍ പറഞ്ഞിരുന്നത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x