ബ്രിട്ടണിലെ ഏറെ പ്രസിദ്ധമായ ലണ്ടൻ ബ്രിഡ്ജ് / ടവർ ബ്രിഡ്ജ് അറ്റകുറ്റപണികൾക്കായി ഒക്റ്റോബർ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് അടച്ചിടുന്നു.
ലണ്ടൻ: ബ്രിട്ടണിലെ ഏറെ പ്രസിദ്ധമായ ലണ്ടൻ ബ്രിഡ്ജ് / ടവർ ബ്രിഡ്ജ് അറ്റകുറ്റപണികൾക്കായി ഒക്റ്റോബർ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് അടച്ചിടുന്നു. ലണ്ടനിലെത്തുന്ന വിദേശസഞ്ചാരികളുടെ മുഖ്യ ആകർഷകങ്ങളിൽ ഒന്നായ ലണ്ടൻ ബ്രിഡ്ജ് അടയ്ക്കുന്നതോടെ ഗതാഗതത്തെയും സാരമായി ബാധിക്കും. നിലവിൽ ദിവസേന ശരാശരി 21,000 വാഹനങ്ങളും 40,000 ആളുകളും ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്.
മിനുക്ക് പണികൾ തീർത്ത് പുതുവർഷത്തിലാകും ലണ്ടൻ ബ്രിഡ്ജ് വീണ്ടും തുറക്കുക. അതുവരെയുള്ള ഗാതാഗത നിയന്ത്രണത്തെ കുറിച്ച് വിശദമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് അധികൃതർ. തേംസ് നദിയ്ക്ക് കുറകയാണു 122 വര്ഷം പഴക്കമുള്ള ഈ പാലം. ലണ്ടനിലെ പ്രധാന സിനിമ ലൊക്കേഷനുകളിൽ ഒന്ന് കൂടിയാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.