
ട്രാഫിക്ക് കുരുക്കഴിക്കാന്‍ ഏറെ ശ്രമകരമായി ബുദ്ധിമുട്ടുന്ന ട്രാഫിക്ക് പൊലീസിനെ നമ്മള്‍ സ്ഥിരം കാണാറുണ്ട്. വളരെ ശ്രമകരമാണ് ആ ജോലിയും. എന്നാല്‍ അവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥത പുലര്‍ത്തുന്ന ഒരു ട്രാഫിക് പോലീസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുന്നത്.
വളരെ ശാന്തമായി ഡാന്‍സ് ചെയ്തു കൊണ്ടാണ് ഈ പോലീസുകാരന്‍ തന്റെ ജോലി നിര്‍വഹിക്കുന്നത്. വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സംശയം സൃഷ്ടിക്കുന്ന തരത്തില്‍ സിഗ്നല്‍ നല്‍കുകയോ മറ്റ് അസൗകര്യങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാതെ വളരെ രസകരമായി ഡാന്‍സ് ചെയ്തുകൊണ്ടാണ് ട്രാഫിക്ക് നിയന്ത്രണം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.