Currency

ട്രെയിന് അടിയില്‍പ്പെട്ട യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍, വീഡിയോ

സ്വന്തം ലേഖകന്‍Wednesday, November 22, 2017 12:23 pm
Play

ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മദ്യപിച്ച് യാത്രയ്‌ക്കെത്തിയ യുവാവ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയ ട്രെയിനില്‍ കയറാന്‍ ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ ചരക്ക് തീവണ്ടിയുടെ അടിയിലൂടെ കയറി അപ്പുറം കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആത്മഹത്യക്കായി ട്രെയിനു മുന്നില്‍ ചാടുന്നവരുടെ വാര്‍ത്ത നമ്മള്‍ കേള്‍ക്കാറുള്ളതാണ്. അബദ്ധത്തില്‍ ട്രെയിന് മുന്നില്‍ പെടുന്നവരുമുണ്ട്. ഇവരില്‍ മിക്കവരും മരണമടയുകയോ ഗുരുതരമായ അംഗഭംഗം സംഭവിക്കുകയോ ചെയ്തിട്ടുമുണ്ട്. എന്നാല്‍ അത്ഭുതകരമായി രക്ഷപെട്ടവരും ഉണ്ട്. ഇത്തരത്തില്‍ അബദ്ധത്തില്‍ ട്രെയിന് അടിയില്‍പ്പെട്ട ഒരു യുവാവ് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മദ്യപിച്ച് യാത്രയ്‌ക്കെത്തിയ യുവാവ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയ ട്രെയിനില്‍ കയറാന്‍ ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ ചരക്ക് തീവണ്ടിയുടെ അടിയിലൂടെ കയറി അപ്പുറം കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ചരക്ക് തീവണ്ടിയുടെ അടിയിലൂടെ ഇയാള്‍ കടന്നുപോകുമ്പോള്‍ സിഗ്‌നല്‍ കിട്ടി ട്രെയിന്‍ മുന്നോട്ടെടുക്കുകയായിരുന്നു. മറ്റ് യാത്രക്കാര്‍ ഒന്നും ചെയ്യാനാവാതെ നിസഹായതയോടെ ഞെട്ടിത്തരിച്ച് നിന്നു. ട്രെയിന്‍ മുന്നോട്ടെടുത്തതോടെ യുവാവ് പാളത്തില്‍ കിടന്ന് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. റെയില്‍വേ സ്റ്റേഷനിലെ മറ്റു യാത്രക്കാരാണ് സംഭവം മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x