Currency

വാര്‍ത്താ വായനക്കിടെ അവതാരകര്‍ തമ്മില്‍ ഏറ്റുമുട്ടി; വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍Wednesday, February 28, 2018 1:33 pm
Play

വാര്‍ത്താ അവതാരകരും ചര്‍ച്ചക്കെത്തുന്നവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നതും അതിഥികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതുമൊക്കെ നമ്മള്‍ കണ്ടിട്ടുമുണ്ട്. അതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി വാര്‍ത്താ വായനയ്ക്കിടെ അവതാരകനും അവതാരകയും തമ്മില്‍ ഏറ്റുമുട്ടിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ.

പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇരുവരും പരസ്പരം പഴിചാരുന്നതും പ്രൊഡക്ഷന്‍ ക്രൂവിനോട് പരാതിപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉറുദുവിലാണ് സംസാരം. ഞാന്‍ എങ്ങനെയാണ് ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന വാര്‍ത്താ അവതാരകന്റെ ചോദ്യത്തോട് ഞാന്‍ നിങ്ങള്‍ സംസാരിച്ച രീതിയെക്കുറിച്ചാണ് പറഞ്ഞതെന്ന് അവതാരക മറുപടി നല്‍കുകയും ചെയ്തു.

ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാനെന്ന് അവതാരക പറയുന്നതും വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരക വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷന്‍ അംഗങ്ങള്‍ ഇടപെടുന്നുണ്ടെങ്കിലും ഇതൊന്നും അവതാരകര്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. മുപ്പത് സെക്കന്‍ഡോളം ഇവര്‍ വഴക്ക് തുടരുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x