ഓരോരുത്തരുടെയും വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കിണങ്ങുന്ന ക്രിയാത്മകമായ വായ്പകൾ വാഹനവായ്പാദാതാക്കൾ ഇപ്പോൾ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിയിട്ടുണ്ട്. നടപടിക്രമങ്ങൾ വളരെ ലളിതമാണെങ്കില്ക്കൂടിയും വാഹനവായ്പ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
ഓരോരുത്തരുടെയും വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കിണങ്ങുന്ന ക്രിയാത്മകമായ വായ്പകൾ വാഹനവായ്പാദാതാക്കൾ ഇപ്പോൾ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിയിട്ടുണ്ട്. നടപടിക്രമങ്ങൾ വളരെ ലളിതമാണെങ്കില്ക്കൂടിയും വാഹനവായ്പ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…
വായ്പ എവിടെ നിന്ന് ലഭിക്കും?
കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഡീലര്‍ഷിപ്പ് വഴി കാര്‍ ലോണിനായി അപേക്ഷിക്കാവുന്നതാണ്. എല്ലാ ഡീലര്‍ഷിപ്പുകളിലും തന്നെ ഓട്ടോ ലോണ്‍ ഡെസ്ക്കുകള്‍ ഉണ്ടായിരിക്കും. അല്ലെങ്കിൽ വായ്പക്കായി നിങ്ങള്‍ക്ക് അടുപ്പമുള്ള ബാങ്കുകളുമായി സംസാരിക്കുകയോ ഓണ്‍ലൈനില്‍ അപേക്ഷിക്കുകയോ ചെയ്യാവുന്നതുമാണ്. യൂസ്ഡ് കാര്‍ ആണ് വാങ്ങുന്നതെങ്കില്‍ പക്ഷേ ബാങ്കിൽ നിങ്ങൾ നേരിട്ട് അപേക്ഷ നൽകേണ്ടിവരും.
വായ്പ തിരിച്ചടവ്
ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ് (ഇ.എം.ഐ) അതായത് മാസതവണകളായാണ് വാഹനവായ്പ തിരിച്ചടയ്ക്കുന്നത്. പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍(PDCs) വഴിയോ ഓട്ടോ ഡെബിറ്റ് (ECS) വഴിയോ പണം ധനകാര്യ സ്ഥാപനത്തിന് ലഭിക്കും. വിവിധതരം തിരിച്ചടവ് മാര്‍ഗങ്ങള്‍ ലഭ്യമാണ് അവ ചുവടെ കൊടുക്കുന്നു
പൊതുവെ എല്ലാവരും അവലംബിക്കുന്ന വായ്പ തിരിച്ചടവ് മാർഗമാണിത്. സ്ഥിരമായ ഒരു പലിശനിരക്ക് തീരുമാനിച്ച് അതനുസരിച്ച് തിരിച്ചടവ് കാലഘട്ടത്തിലേക്ക് മൊത്തത്തിലേക്കായി ഇഎംഐ തീരുമാനിക്കുക. അതിനാൽ എല്ലാ മാസവും ഒരേതുക തന്നെ അടക്കേണ്ടതായി വരും.
ഇഎംഐ കാലക്രമേണ ഉയരുന്ന രീതിയാണിത്. ആദ്യമാസങ്ങളിൽ ഏറ്റവും കുറവായിരിക്കുകയും അടക്കേണ്ട തുക, പിന്നീട് ഉയരുകയും ചെയ്യുന്നു. റെഗുലര്‍ ഇഎംഐയെ അപേക്ഷിച്ച് ഇതില്‍ പലിശനിരക്ക് കൂടുതലായിരിക്കുമെന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
സ്റ്റെപ്പ്-അപ്പ് ഇഎംഐയുടെ നേരെ വിപരീതമായ വാല്പ തിരിച്ചടവ് മാർഗമാണിത്. ഇതില്‍ ആദ്യം ഇഎംഐ കൂടുതലായിരിക്കും പിന്നീട് മാസംതോറും അടക്കേണ്ട തുക കുറയും.
തിരിച്ചടവ് കാലം
കാര്‍ പുതിയതാണെങ്കില്‍ പരമാവധി ഏഴ് വര്‍ഷം (84 മാസം) വരെ തിരിച്ചടവിന് സമയം ലഭിച്ചേക്കും. യൂസ്ഡ് കാറാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ കാറിന്റെ പഴക്കം കണക്കാക്കിയായിരിക്കും കാലാവധി നിശ്ചയിക്കുക.
പരമാവധി ലഭിക്കുന്ന തുക
കാറിന്റെ എക്സ്ഷോറൂം വിലയുടെ 85-90 ശതമാനം വരെയാണ് വായ്പ ലഭിക്കുക. നിങ്ങളുടെ ഒരു മാസത്തെ ഡിസ്പോസിബിള്‍ ഇന്‍കം കണക്കാക്കിയാണ് ബാങ്കുകൾ പരമാവധി വായ്പാ തുക തീരുമാനിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.