എന്നാല്‍ വിറ്റാമിന്‍ ബി12നെ അത്ര ലാഘവത്തോടെ കാണുന്നത് ഓര്‍മ്മയില്ലായ്മയുടെ ലോകത്തേക്ക് ഒടുക്കം തള്ളിയിടും. നാഡികളും ഞരമ്പുകളും നശിക്കാനും ഈ ന്യൂനത കാരണമാകും.വര്‍ഷങ്ങളോളം ബി12 അപര്യാപ്തത തിരിച്ചറിയപ്പെടാതിരിക്കാം.
വിറ്റാമിന്‍ കുറവുകളെ പലപ്പോഴും പുച്ഛിച്ച് തള്ളുന്നവരാണ് അധികവും. വിറ്റാമിന്‍, എ, ബി, ഡി എന്നെല്ലാം കേള്‍ക്കുന്നതും കുറവാണെന്ന് കേള്‍ക്കുന്നതും വലിയ കാര്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയുന്നതും പതിവ് രീതികള്‍. എന്നാല്‍ വിറ്റാമിന്‍ ബി12നെ അത്ര ലാഘവത്തോടെ കാണുന്നത് ഓര്‍മ്മയില്ലായ്മയുടെ ലോകത്തേക്ക് ഒടുക്കം തള്ളിയിടും. നാഡികളും ഞരമ്പുകളും നശിക്കാനും ഈ ന്യൂനത കാരണമാകും.വര്‍ഷങ്ങളോളം ബി12 അപര്യാപ്തത തിരിച്ചറിയപ്പെടാതിരിക്കാം. ക്ഷീണവും ദുര്‍ബലതയും മലബന്ധവും വിശപ്പില്ലായ്മയുമെല്ലാമാണ് തുടക്ക ലക്ഷണങ്ങള്‍. ചിലര്‍ക്ക് നാഡീസംബന്ധ പ്രശ്‌നങ്ങളും തുടക്കത്തില്‍ അനുഭവപ്പെടും.
കാലുകളിലും കൈകളിലും ഒരു തരിപ്പും മരവിപ്പുമായി വിറ്റാമിന്‍ ബി12ന്റെ അഭാവം ശക്തമായി അറിഞ്ഞു തുടങ്ങും. ക്ഷീണവും ശ്വാസ തടസവും ഓര്‍മ്മക്കുറവുമെല്ലാം പിന്നീട് കരുത്താര്‍ജ്ജിക്കും. ഈ അവസ്ഥ തള്ളിക്കളയാന്‍ പാടില്ല. ആര്‍ക്കാണ് കൂടുതലായി ബി12 അപര്യാപ്തത കാണാന്‍ സാധ്യതയെന്ന് സംശയിക്കേണ്ട. ഈ മൂന്ന് കൂട്ടര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
വെജിറ്റേറിയന്‍സ്: ബി12 മാംസാഹാരങ്ങളിലാണ് കൂടുതല്‍ അടങ്ങിയിരിക്കുന്നത് എന്നതിനാല്‍ സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം.മദ്യപര്‍: കരളിലാണ് വിറ്റാമിന്‍ ബി12 കേന്ദ്രീകരിക്കപ്പെടുക, അമിത മദ്യപാനം ഇതിന്റെ അളവിന് കാര്യമായി ബാധിക്കും.അസിഡിറ്റിയുള്ളവര്‍: അസിഡിറ്റിക്ക് മരുന്നു കഴിക്കുന്നവര്‍ക്കും ബി12 നഷ്ടമാകാം.
ഒടുവില്‍ ദൂരവ്യാപകമായ ഫലങ്ങളിലേക്ക് വിറ്റാമിന്‍ ബി12 ന്റെ കുറവ് മനുഷ്യ ശരീരത്തെ തള്ളിവിടും. നാഡി സ്തംഭനം, നാഡീ തകരാറുകള്‍, ഓര്‍മ്മശക്തി ഇല്ലാതാവുക, ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ എന്നിവയാണ് ഒടുവിലത്തെ ഫലം. മൂത്രാശയത്തിലെ നിയന്ത്രണം പോലും ശരീരത്തിന് നഷ്ടമാവാം.
വിറ്റാമിന്‍ ബി12 ശരീരത്തിന് ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ശീലമാക്കുക. ബീഫ്, ചിക്കന്‍, ടര്‍ക്കി, സാല്‍മണ്‍ മല്‍സ്യം എന്നിവയില്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. സസ്യങ്ങള്‍ക്ക് ബി12 ആവശ്യമില്ലാത്തതിനാല്‍ അവയില്‍ ഈ വിറ്റാമിന്‍ ഉണ്ടാവില്ല. അതിനാല്‍ സസ്യാഹാരം കഴിക്കുന്നവര്‍ ബി12 അപര്യാപ്തതയെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളാകണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I was able to find good info from your content.
No matter if some one searches for his required
thing, so he/she needs to be available that in detail,
therefore that thing is maintained over here.
Hi just wanted to give you a brief heads up and let you know a few of
the images aren’t loading properly. I’m not sure
why but I think its a linking issue. I’ve tried it in two
different web browsers and both show the same results.
I don’t even know the way I stopped up right here, but I thought this submit used to be great.
I don’t realize who you’re but certainly you’re going to a well-known blogger if you happen to are not already.
Cheers!
Howdy! Do you know if they make any plugins to protect against hackers?
I’m kinda paranoid about losing everything I’ve worked hard on. Any recommendations?