രണ്ട് വ്യത്യസ്തദിശയിലുള്ള തണുത്ത വായുപ്രവാഹം യുകെയെ ലക്ഷ്യം വച്ച് എത്തുന്നതാണ് കടുത്ത മഞ്ഞ് വീഴ്ചയ്ക്ക് കാരണം. ആറ് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടാന്‍ പോകുന്നത്. യുകെയിലെ താപനില മൈനസ് 10 ഡിഗ്രി സെല്‍ഷ്യസായി ഇടിഞ്ഞ് താഴും. ആര്‍ട്ടിക്കില്‍ നിന്നാണ് തണുത്ത വായുപ്രവാഹം യുകെയിലേക്ക് ശക്തമാകുന്നത്.
ലണ്ടന്‍: വരുന്ന 36 മണിക്കൂറുകള്‍ ലണ്ടനില്‍ കടുത്ത മഞ്ഞ് വീഴ്ച ഉണ്ടാവുമെന്ന് മുന്നറിയിപ്പുമായി ഫോര്‍കാസ്റ്റര്‍മാര്‍. രണ്ട് വ്യത്യസ്തദിശയിലുള്ള തണുത്ത വായുപ്രവാഹം യുകെയെ ലക്ഷ്യം വച്ച് എത്തുന്നതാണ് കടുത്ത മഞ്ഞ് വീഴ്ചയ്ക്ക് കാരണം. ആറ് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടാന്‍ പോകുന്നത്. യുകെയിലെ താപനില മൈനസ് 10 ഡിഗ്രി സെല്‍ഷ്യസായി ഇടിഞ്ഞ് താഴും. ആര്‍ട്ടിക്കില്‍ നിന്നാണ് തണുത്ത വായുപ്രവാഹം യുകെയിലേക്ക് ശക്തമാകുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ ഗതാഗത സംവിധാനം താറുമാറാവുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്യും.
പ്രതികൂല കാലാസവസ്ഥയെ തുടര്‍ന്ന് ഉണ്ടാകുന്ന അപകടങ്ങളും അടിയന്തിരാവസ്ഥകളും നേരിടുന്നതിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 2010ന് ശേഷമുള്ള ഏറ്റവും ശക്തമായ ഹിമപാതമാണ് വരാന്‍ പോകുന്നത്. നോര്‍ത്തിലെ ചില ഭാഗങ്ങളില്‍ ആറിഞ്ചിന് മേല്‍ മഞ്ഞ് വീഴുമെന്നാണ് പ്രവചനം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഗവണ്മെന്റ് കര്‍ശന കാലാവസ്ഥാ ആരോഗ്യ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇന്ന് മുതലാണ് ഏറ്റവും ശക്തമായ ഹിമപാതം രാജ്യത്തുണ്ടാവുകയെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്.
സ്കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, തീരപ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ വെള്ളിയാഴ്ച വരെ കനത്ത കാറ്റും മഞ്ഞും ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ ശക്തമാണ്. ഈ അവസരത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ എട്ടിഞ്ചോളവും താഴ്ന്ന പ്രദേശങ്ങളില്‍ രണ്ടിഞ്ചോളവും മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്. വ്യാഴാഴ്ച തെക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും തുടര്‍ന്ന് താപനില ഇടിഞ്ഞ് താഴുമെന്നും മെറ്റ് ഓഫീസ് വക്താവ് ഗ്രഹാം മാഡ്ജ് പറഞ്ഞു. മഞ്ഞ് വീഴ്ച ഇന്ന് വൈകുന്നേരം മുതല്‍ ശക്തിപ്പെട്ട് നാളെ വൈകുന്നേരം വരെ നീണ്ട് നില്‍ക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.