
ബെയ്ജിങ്: നിരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വാഹനങ്ങളുടെ സാമ്രാജ്യമായിരിക്കും പിന്നീട്. അപ്പോള്‍ നമ്മള്‍ യാത്രക്കാര്‍ ശ്രദ്ധിച്ച് വേണം റോഡ് കടക്കാന്‍. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തകരാന്‍. അത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രക്ക് ഇടിച്ച യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗതയില്‍ വന്ന ട്രക്ക് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തുന്നു. റോഡിന്റെ ഒരു വശം മാത്രം നോക്കി ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഒരു നിമിഷ നേരത്തെ അശ്രദ്ധ ജീവനെടുക്കാന്‍ പര്യാപ്തമായിരുന്നു. പക്ഷെ ഭാഗ്യം ആ സ്ത്രീക്ക് കൂടെയായിരുന്നു. ടയറിനോട് ചേര്‍ന്ന് കറങ്ങി അവര്‍ ജീവിതത്തിലേക്ക് തിരിച്ചു കയറി. സമീപമുണ്ടായിരുന്നവരെത്തിയാണ് യുവതിയെ ട്രക്കിന്റെ അടിയില്‍ നിന്നും പുറത്തെത്തിച്ചത്.
ചൈനയിലാണ് സംഭവം. ഷാംഗായിസ്റ്റ് ഫേയ്‌സ്ബുക്ക് പേജാണ് ട്രക്ക് ഇടിച്ചു വീഴ്ത്തുന്ന സിസിടിവി വീഡിയോ അപ്ലോഡ് ചെയ്തത്. രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനോടകം ജീവിതത്തിനും മരണത്തിനുമിടയിലെ ഭാഗ്യനിമിഷം പകര്‍ത്തിയ ഈ വീഡിയോ കണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.