വേൾഡ് മലയാളി കൗൺസിലിന്റെ പത്താം ദ്വൈവാർഷിക സമ്മേളനത്തിന് സമാപനം. സമ്മേളനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഐസക് പട്ടാണിപ്പറമ്പിലിനെ ചെയർമാനായും എ.വി.അനൂപിനെ പ്രസിഡണ്ടായും ടി.പി.വിജയൻ ജനറൽ സെക്രട്ടറിയായായുമാണു തെരെഞ്ഞെടുത്തിരിക്കുന്നത്.
ബെംഗളൂരു: വേൾഡ് മലയാളി കൗൺസിലിന്റെ പത്താം ദ്വൈവാർഷിക സമ്മേളനത്തിന് സമാപനം. സമാപനസമ്മേളനം കേരള മുൻ ചീഫ് സെക്രട്ടറി ഡി.ബാബുപോൾ ഉദ്ഘാടനം ചെയ്തു. നയതന്ത്രഞ്ജൻ ഡോ. ടി.പി.ശ്രീനിവാസൻ, രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ക്രിസ്റ്റി ഫെർണാണ്ടസ്, കർണാടക മുൻമന്ത്രി ഡോ. ജെ.അലക്സാണ്ടർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സമ്മേളനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഐസക് പട്ടാണിപ്പറമ്പിലിനെ ചെയർമാനായും എ.വി.അനൂപിനെ പ്രസിഡണ്ടായും ടി.പി.വിജയൻ ജനറൽ സെക്രട്ടറിയായായുമാണു തെരെഞ്ഞെടുത്തിരിക്കുന്നത്. ബാംഗ്ലൂരില്‍ ഹോട്ടല്‍ കാപിറ്റലിലും ഹോട്ടല്‍ ലീല പാലസിലുമായായിരുന്നു സമ്മേളന പരിപാടികൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.