Currency

യു എ യിൽ നിന്ന് ആദ്യ സംഘം കേരളത്തിലേക്ക്; പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് വ്യാഴാഴ്ച മുതൽ;

Monday, May 4, 2020 7:04 pm
Pravasi-Evacuation-Corona

പ്രവാസികൾക്കും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവർക്കും ഇന്ത്യയിൽ തിരിച്ചെത്താനുള്ള വഴികള്‍ തുറക്കുന്നു. പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നത് മെയ് ഏഴ് മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി നാവികസേനയുടെ കപ്പലുകളുകളും സൈനീക വിമാനങ്ങളും വാണിജ്യ വിമാനങ്ങളുമാണ് ഉപയോഗിക്കുക. എന്നാൽ യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരും. 

യു എ യിൽ നിന്നാകും ആദ്യ സംഘം, കേരളത്തിലേക്കായിരിക്കും ആദ്യ സംഘം എത്തുകയെന്നതാണ് സൂചന .

ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഴിയുന്നവർ, സന്ദർശക വിസയിലെത്തിയവർ എന്നിവർക്കാണ് മുൻഗണന. തിരികെയെത്തുന്ന പ്രവാസികളെല്ലാം നിർബന്ധമായും ക്വാറൻറൈനിൽ കഴിയണം. ക്വാറൻറൈൻ കാലയളവിൽ വീടുകളിലേക്ക് പോകാൻ കഴിയില്ല. സംസ്ഥാന സർക്കാറുകൾ തയ്യാറാക്കുന്ന ക്വാറൻറൈൻ സെൻററുകളിലോ ആശുപത്രികളിലോ കഴിയണം. ക്വാറൻറൈൻ സമയത്തുള്ള ചെലവുകളും പ്രവാസികൾ തന്നെ വഹിക്കേണ്ടിവരുമെന്നു കേന്ദ്രസർക്കാർ നിർദ്ദേശത്തിലുണ്ട്.

യാത്രാച്ചെലവും ക്വാറൻറൈൻ സമയത്തുള്ള ചെലവുകളും പ്രവാസികള്‍ തന്നെ വഹിക്കണമെന്ന കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണുള്ളത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x