Currency

കാട്ടുപന്നിയെ മലമുകളില്‍ നിന്ന് തള്ളിയിടുന്ന ട്രക്കിംഗ് സംഘം; ഞെട്ടിക്കുന്ന വീഡിയോ

സ്വന്തം ലേഖകന്‍Saturday, November 25, 2017 1:37 pm
Play

എട്ട് പേരടങ്ങിയ സംഘം കാട്ടുപന്നിയെ മലമുകളില്‍ നിന്നും താഴേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സ്‌പെയിനിലെ പികോസ് ഡേ യുറോപാ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്.

ട്രക്കിംഗ് നടത്തുകയായിരുന്ന യുവാക്കള്‍ കാട്ടുപന്നിയെ മലമുകളില്‍ നിന്നും താഴേക്ക് എറിഞ്ഞു. എട്ട് പേരടങ്ങിയ സംഘം കാട്ടുപന്നിയെ മലമുകളില്‍ നിന്നും താഴേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സ്‌പെയിനിലെ പികോസ് ഡേ യുറോപാ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്.

ഹൈക്കിംഗ് നടത്തുന്നതിനിടെ മലമുകളിലെ വഴിയില്‍ വെച്ചാണ് സംഘം കാട്ടുപന്നിയെ കണ്ടത്. പിന്നീട് കമ്പ് ഉപയോഗിച്ച് പന്നിയെ ഇവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പന്നിയെ വഴിക്ക് അരികില്‍ വരെ എത്തിച്ച ശേഷം തള്ളി താഴേക്ക് ഇടുകയായിരുന്നു. ക്രൂരതയ്ക്കിരയായി കൊക്കയിലേക്ക് പാറകളില്‍ ഇടിച്ചു വീണ പന്നി രക്ഷപെടാനുള്ള സാധ്യത തീര്‍ത്തും കുറവാണ്.

ഇതേ സ്ഥലത്ത് ഹൈക്കിംഗ് നടത്തുകയായിരുന്ന മറ്റൊരു സംഘമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഗാര്‍ഡിയാ സിവില്‍ ഓഫീസേഴ്‌സ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x