ഊര്‍ജ മേഖലയിലെ സുരക്ഷിതത്വത്തിനായി രാജ്യം 'ദേശീയ ദര്‍ശനം 2030' മുന്നോട്ടു വെക്കുന്ന പരിപാടികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ കാര്‍ പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ഗ്രീന്‍ കാര്‍ നിരത്തിലിറക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതും നിര്‍മാണ കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഗ്രീന്‍ കാര്‍ നിരത്തിലിറക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഗതാഗത മന്ത്രാലയമായിരിക്കും.
ദോഹ: രാജ്യത്തെ കാറുകളില്‍ 2030 ഓടെ 10 ശതമാനവും ഇലക്ട്രിക്കല്‍ കാറുകള്‍ (ഗ്രീന്‍ കാര്‍) ആക്കും. ഊര്‍ജം വ്യവസായം, ഗതാഗത- വാര്‍ത്താ വിനിമയം, കഹ്‌റമ എന്നീ മന്ത്രാലയങ്ങളും വിഭാഗങ്ങളുമായി സഹകരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രീന്‍ കാര്‍ സംരംഭം നടപ്പിലാക്കുന്നതു സംബന്ധിച്ച് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
പരിസ്ഥിതി സൗഹൃദ, ഊര്‍ജക്ഷമ എന്നതിന്റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഊര്‍ജ മേഖലയിലെ സുരക്ഷിതത്വത്തിനായി രാജ്യം ‘ദേശീയ ദര്‍ശനം 2030’ മുന്നോട്ടു വെക്കുന്ന പരിപാടികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ കാര്‍ പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ഗ്രീന്‍ കാര്‍ നിരത്തിലിറക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതും നിര്‍മാണ കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഗ്രീന്‍ കാര്‍ നിരത്തിലിറക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഗതാഗത മന്ത്രാലയമായിരിക്കും.
കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ മോട്ടോര്‍ വാഹന വിപണിയില്‍ ഒമ്പത് ശതമാനത്തോളം ഇലക്ട്രിക്കല്‍ കാറുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. ചരിത്രനേട്ടവുമായി നോര്‍വേയില്‍ 33 ശതമാനം ഇലക്ട്രിക് കാറുകള്‍ ഓടിത്തുടങ്ങി. ആഗോളതലത്തില്‍ നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന് ഗ്രീന്‍ കാറുകള്‍ പരിഹാരമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.