Currency

ഇന്ത്യയിലെ ഖത്തര്‍ വിസാസെന്ററുകളില്‍ പുതിയ ഗാര്‍ഹിക തൊഴില്‍ വിസാ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി

സ്വന്തം ലേഖകന്‍Monday, April 26, 2021 2:40 pm

ദോഹ: ഇന്ത്യയിലെ ഖത്തര്‍ വിസാസെന്ററുകളില്‍ ഏപ്രില്‍ 25 മുതല്‍ വിസാ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

ഗാര്‍ഹിക തൊഴിലാളികളുടെ നിലവാരത്തിലുള്ള മറ്റ് ചില വിഭാഗങ്ങളിലേക്കുള്ള അപേക്ഷകളും സ്വീകരിക്കുന്നുണ്ട്. ഖത്തര്‍ വിസാ സെന്റര്‍ വെബ്‌സൈറ്റായ www.qatarvisacenter.com/home വഴിയാണ് അപേക്ഷ അയക്കേണ്ടത്. കേരളത്തില്‍ കൊച്ചിയിലാണ് ഖത്തര്‍ വിസാസെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ മറ്റ് ഖത്തര്‍ വിസാസെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x