സിവില്‍ വ്യോമയാന അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വ്യോമാഭ്യാസ പ്രകടനം കാണാന്‍ കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് അല്‍ഖോറിലെ എയര്ഫീല്ഡിലെത്തിയത്.
ദോഹ: രണ്ട് ദിവസം നീണ്ടുനിന്ന പത്താമത് അല്‍ഖോര്‍ ആകാശ പ്രദര്‍ശനം സമാപിച്ചു. സിവില്‍ വ്യോമയാന അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വ്യോമാഭ്യാസ പ്രകടനം കാണാന്‍ കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് അല്‍ഖോറിലെ എയര്ഫീല്ഡിലെത്തിയത്.
ഖത്തറിലേയും മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുമായി ഫ്ളൈയിങ് ക്ലബ്ബുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. പ്രദര്‍ശനത്തിലെ ആകര്‍ഷണീയത സ്വകാര്യ ജെറ്റ് ഉടമകളുടേയും വാണിജ്യ വ്യോമയാന കമ്പനികളുടേയും ചെറുതും ഇടത്തരവുമായ അറുപതോളം വിമാനങ്ങളായിരുന്നു.
ചെറു വിമാനങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ആകാശയാത്രയ്ക്കും വിമാനങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും പൈലറ്റുമാരുമായി സംസാരിക്കാനും സന്ദര്‍ശകര്‍ക്ക് അനുവാദം നല്‍കിയിരുന്നു. വ്യോമയാന മേഖലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായാണ് എല്ലാവര്‍ഷവും ആകാശ പ്രദര്‍ശനം നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.