Currency

പതിനൊന്നാമത് ഗർഷോം അവാർഡ് ദാന ചടങ്ങു ഡിസംബർ 17 ന് മലേഷ്യയിൽ

സ്വന്തം ലേഖകൻMonday, October 17, 2016 10:37 am

മലേഷ്യ: പതിനൊന്നാമത് ഗർഷോം അവാർഡുകൾ ഡിസംബർ 17 ന് മലേഷ്യയിലെ മലാക്കയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഓൾ മലേഷ്യ മലയാളി അസോസിയേഷന്റെ (അമ്മ) നേതൃത്വത്തിൽ മലേഷ്യ മലയാളി ഹിന്ദു പരിഷത്, മലാക്ക കേരളം സമാജം എന്നീ സംഘടനകൾ ചേർന്നാണ് പതിനൊന്നാമത് ഗർഷോം അവാർഡ് ദാന ചടങ്ങിന് ആഥിത്യമരുളുന്നത്.

വൈകുന്നേരം അഞ്ചുമണിക്കാണ് അവാർഡ് ദാന സമ്മേളനം ആരംഭിക്കുന്നത്. 18 രാജ്യങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ ചടങ്ങിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലേഷ്യയിലെ പ്രമുഖ മലയാളികളെല്ലാം അവാർഡ് ദാന ചടങ്ങിന് എത്തിച്ചേരുമെന്ന് പ്രോഗ്രാം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. രാഘവൻ നമ്പ്യാർ അറിയിച്ചു.

അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചു ഡിസംബർ 17 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 ന് മലേഷ്യയിലെ വിവിധ മലയാളി സംഘടന അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി മത്സരവും നടക്കുന്നുണ്ട്. ചടങ്ങിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തിട്ടുണ്ട്. പ്രോഗ്രാം സംബന്ധിച്ച വിശദവിവരങ്ങൾക്കു മലാക്ക കേരളം സമാജം, ഓൾ മലേഷ്യ ഹിന്ദു പരിഷത് സംഘടനകളുമായി ബന്ധപ്പെടാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “പതിനൊന്നാമത് ഗർഷോം അവാർഡ് ദാന ചടങ്ങു ഡിസംബർ 17 ന് മലേഷ്യയിൽ”

  1. The other day, while I was at work, my sister stole my apple ipad and tested to see if
    it can survive a twenty five foot drop, just so she can be a youtube sensation. My apple ipad is now broken and she has 83
    views. I know this is totally off topic but I had to share it with someone!

Comments are closed.

Top
x