ഒമാനിൽ 2011 നു ശേഷം രെജിസ്റ്റർ ചെയ്യപ്പെട്ട 269 സൈബർ ബ്ലാക്ക്മെയിലിംഗ് കേസുകളിൽ 161 എണ്ണവും രെജിസ്റ്റർ ചെയ്യപ്പെട്ടത് ഈ വർഷമെന്ന് ഇൻഫൊർമേഷൻ ടെക്നോളജി അഥോററ്റിയുടെ കണക്കുകൾ.
മസ്കറ്റ്: ഒമാനിൽ 2011 നു ശേഷം രെജിസ്റ്റർ ചെയ്യപ്പെട്ട 269 സൈബർ ബ്ലാക്ക്മെയിലിംഗ് കേസുകളിൽ 161 എണ്ണവും രെജിസ്റ്റർ ചെയ്യപ്പെട്ടത് ഈ വർഷമെന്ന് ഇൻഫൊർമേഷൻ ടെക്നോളജി അഥോററ്റിയുടെ കണക്കുകൾ. നാഷണൽ സെൻട്രൽ ഫോർ ഇൻഫൊർമേഷൻ സെക്യൂരിറ്റിയ്ക്ക് ലഭിച്ചിരിക്കുന്ന പരാതികളിൽ 90 ശതമാനവും പുരുഷന്മാരിൽ നിന്നുമാണ്.
എന്നാൽ സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്യുന്ന സംഭവങ്ങൾ കൂടുതലായിരിക്കാമെന്നും പലരും തങ്ങളുടെ സ്വകാര്യത മുൻ നിർത്തി കേസുകൾ രെജിസ്റ്റർ ചെയ്യാത്തതാകാമെന്നും അധികൃതർ കരുതുന്നു. ഇതേ തുടർന്ന് ഇൻഫൊർമേഷൻ ടെക്നോളജി അഥോററ്റിയും ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അഥോററ്റിയും സംയുക്തമായി ബോധവത്കരണ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
24166828 എന്ന നമ്പറിലോ ocert999@ita.gov.om എന്ന ഇമെയിൽ വിലാസത്തിലോ ഇത്തരം പരാതികൾ അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.