Currency

18 വയസുകാര്‍ക്കും ഇനി ശിശുരോഗ വിഭാഗത്തില്‍ ചികിത്സ

സ്വന്തം ലേഖകന്‍Tuesday, January 15, 2019 4:18 pm

ദോഹ: ഹമദ് മെഡിക്കല്‍കോര്‍പറേഷന്റെ ആശുപത്രികളിലെ ശിശുരോഗ വിഭാഗത്തില്‍ ചികിത്സ ലഭിക്കുന്നതിനുള്ള പ്രായപരിധി 18 ആക്കി ഉയര്‍ത്തുന്നു. കോര്‍പറേഷന്‍ (എച്ച്എംസി) ശിശുരോഗ അടിയന്തര ചികിത്സാ വിഭാഗം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍അംരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിശുരോഗ വിഭാഗത്തില്‍ ചികിത്സ ലഭിക്കാനുള്ള പ്രായം പതിനെട്ടാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ ആരോഗ്യ ചികിത്സാകേന്ദ്രങ്ങളിലും ശിശുരോഗ പരിചരണത്തിനുള്ള പ്രായപരിധി ഏകീകരിക്കുകയാണ് ലക്ഷ്യം. പീഡിയാട്രിക് പരിചരണത്തിനുള്ള പ്രായപരിധി 18ലേക്ക് സമീപഭാവിയില്‍ തന്നെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കുട്ടികളുടെ ചികിത്സക്കുള്ള പ്രായം പതിനാല് വയസാണ്. സിദ്‌റ മെഡിസിനില്‍ 18വയസുവരെയുള്ളവരുടെ കേസുകള്‍ പരിഗണിക്കുന്നുണ്ട്. പതിനെട്ടിലെത്തുമ്പോള്‍ മാത്രമേ കുട്ടികള്‍ പക്വതയിലേക്കെത്തുകയുള്ളൂ. അതുവരെയുള്ളവര്‍ക്കും ശിശുരോഗ വിഭാഗത്തില്‍ ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളും തയാറെടുപ്പ് പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x