Currency

189 ഇന്ത്യക്കാര്‍ ഖത്തറില്‍ ജയിലില്‍ കഴിയുന്നതായി എംബസി

സ്വന്തം ലേഖകന്‍Tuesday, September 5, 2017 8:28 am

ഇതുവരെ നടന്ന എട്ട് ഓപണ്‍ ഹൗസുകളിലായി രാജ്യത്തെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് എംബസിക്ക് മുമ്പിലെത്തിയത് 42 പരാതികളില്‍ 28 പരാതികള്‍ ഇതിനകം പരിഹരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ശേഷിക്കുന്ന 14 പരാതികള്‍ എംബസിയുടെ പരിഗണനയിലാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ വ്യക്തമാക്കി.

ദോഹ: നിലവില്‍ 189 ഇന്ത്യക്കാര്‍ ഖത്തറില്‍ ജയിലില്‍ കഴിയുന്നതായും 115 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഉള്ളതായും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ നടന്ന എട്ട് ഓപണ്‍ ഹൗസുകളിലായി രാജ്യത്തെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് എംബസിക്ക് മുമ്പിലെത്തിയത് 42 പരാതികളില്‍ 28 പരാതികള്‍ ഇതിനകം പരിഹരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

ശേഷിക്കുന്ന 14 പരാതികള്‍ എംബസിയുടെ പരിഗണനയിലാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ വ്യക്തമാക്കി. ആഗസ്റ്റ് മാസത്തെ ഓപണ്‍ ഹൗസിലും അടിയന്തിര ശ്രദ്ധ വേണ്ട കോണ്‍സുലാര്‍, തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഗണനക്കു വന്നു. ആഗസ്റ്റില്‍ മാത്രം സല്‍വ, മിസൈദ്, അല്‍ ഖോര്‍, ദുഖാന്‍ സിക്‌റീത് എന്നിവിടങ്ങളില്‍ നടത്തിയ ക്യാമ്പുകളിലൂടെ 219 കോണ്‍സുലാര്‍ സേവനങ്ങളാണ് നല്‍കാനായെതെന്നും അധികൃതര്‍ അറിയിച്ചു.

ഈ ആഴ്ച എംബസി അധികൃതര്‍ സെന്‍ട്രല്‍ ജയിലും ഡിപോര്‍ട്ടേഷന്‍ സെന്ററും സന്ദര്‍ശിച്ചു. ജയിലില്‍ 189 ഉം ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ 115 ഉം ഇന്ത്യക്കാരാണ് നിലവിലുള്ളത്. ആഗസ്റ്റില്‍ 43 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും 23 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x