Currency

പുതിയ ആരോഗ്യ നയം: രണ്ടരക്കോടി അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടമാകും

സ്വന്തം ലേഖകന്‍Wednesday, March 15, 2017 11:40 am

രാജ്യത്തിന്റെ ധനകമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഒബാമ കെയറിന് മാറ്റം വരുത്താനൊരുങ്ങുന്നത്. ഈ നയത്തെ തുടര്‍ന്ന് അടുത്ത ഒമ്പത് വര്‍ഷം കൊണ്ട് ഇത്രയും ആളുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പകരം പുതിയ ആരോഗ്യ പദ്ധതി പ്രഖ്യാപിക്കണമെന്നും നിര്‍ദേശമുണ്ട്.

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ നയംമൂലം രണ്ടരക്കോടി അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഒബാമ കെയര്‍ ആരോഗ്യ പദ്ധതി വെട്ടിക്കുറക്കുന്നതോടെയാണ് ഇത്രയും പേര്‍ക്ക് ഇന്‍ഷൂറന്‍സ് നഷ്ടമാകുന്നത്.

രാജ്യത്തിന്റെ ധനകമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഒബാമ കെയറിന് മാറ്റം വരുത്താനൊരുങ്ങുന്നത്. ഈ നയത്തെ തുടര്‍ന്ന് അടുത്ത ഒമ്പത് വര്‍ഷം കൊണ്ട് ഇത്രയും ആളുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പകരം പുതിയ ആരോഗ്യ പദ്ധതി പ്രഖ്യാപിക്കണമെന്നും നിര്‍ദേശമുണ്ട്.

2018ഓടെ രണ്ട് കോടിയലധികം ജനങ്ങള്‍ പുതിയ ആരോഗ്യനയം നടപ്പിലാവുന്നതോടെ ഇന്‍ഷൂറന്‍സ് ഇല്ലാത്തവരാകും. ഇന്‍ഷൂറന്‍സ് വെട്ടിക്കുറക്കുന്നത് മൂലം പത്ത് വര്‍ഷത്തിനിടെ 337 ബില്ല്യണോളം വരുന്ന രാജ്യത്തിന്റെ ധന കമ്മി കുറക്കാനാവുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയവര്‍ ട്രംപിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x