വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡന്‍ ഭരണകൂടം ഉത്തരവിറക്കി. ട്രംപ് ഭരണകൂടം പരിഷ്‌ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളില്‍ നിന്നും ഉയര്‍ന്ന പരാതിയും പരീക്ഷാര്‍ഥികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണു പഴയ രീതിയിലേക്ക് പരീക്ഷ മാറ്റിയത്. മാര്‍ച്ച് 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക.
2020ല്‍ ട്രംപ് പരിഷ്‌കരിച്ച പൗരത്വ പരീക്ഷയ്ക്ക് 128 ചോദ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 20 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. എന്നാല്‍ പഴയ പരീക്ഷ സംമ്പ്രദായമനുസരിച്ച് (2008 ല്‍) നൂറു ചോദ്യങ്ങളില്‍ നിന്നും 10 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. മാര്‍ച്ച് 1 മുതല്‍ പുതിയ നിയമം നിലവില്‍ വരും. അതിനാല്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് 2020 ലെയോ, 2008 ലെയോ പരീക്ഷ രീതി തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭിക്കും. ഡിസംബര്‍ 1 (2020) മുതല്‍ മാര്‍ച്ച് 1 (2021) വരെ അപേക്ഷിക്കുന്നവര്‍ക്കാണ് ഇതു ബാധകം.
പരീക്ഷയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സിറ്റിസണ്‍ ഷിപ്പ് റിസോഴ്‌സ് സെന്റര്‍ (USCIS WEBSITE) ല്‍ നിന്നും ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.