
ദോഹ: രാജ്യത്തെ ഗതാഗത മേഖലയില്‍ മാറ്റത്തിന് തുടക്കമിടുന്ന ദോഹ മെട്രോയുടെ പരീക്ഷണ ഓട്ടങ്ങളും പരിശോധനകളും സജീവമാകുന്നു. 75 ശതമാനത്തിലധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. മറ്റ് ജോലികള്‍ പുരോഗമിക്കുകയാണ്. 2018 അവസാനത്തോടെ 90 ശതാനവും പൂര്‍ത്തിയാക്കി 2019ഓടെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. 2020ല്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം.
ദോഹ മെട്രോയില്‍ ഉപയോഗിക്കുന്ന 75 തീവണ്ടികളില്‍ 24 എണ്ണം ജനുവരിയോടെ ഡിപ്പോയിലെത്തി. ജപ്പാനില്‍ നിര്‍മ്മിക്കുന്ന തീവണ്ടികള്‍ കപ്പല്‍ മാര്‍ഗമാണ് ഇവിടെക്ക് എത്തുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് അനുസരിച്ച് മറ്റ് തീവണ്ടികളും ഉടന്‍ ദോഹയിലെത്തും. മെട്രോയുടെ റെഡ് ലൈന്‍ നിര്‍മാണം അന്തിമഘട്ടത്തിലാണ്. റെഡ്, ഗ്രീന്‍, ഗോള്‍ഡ്, ബല്‍ എന്നീ നാല് ലൈനുകളാണ് ദോഹ മെട്രോയിലുള്ളത്. ഇതില്‍ ആദ്യം പൂര്‍ത്തിയാകുന്നത് റെഡ് ലൈനാണ്.
ദോഹ മെട്രോയില്‍ നൂറ്് സ്റ്റേഷനുകളള്‍ മൊത്തമുള്ളതില്‍ ആദ്യ ഘട്ടത്തില്‍ 37 സ്റ്റേഷനുകളാണുള്ളത്. രണ്ടാമത്തെ ഘട്ടത്തില്‍ ബല്‍ ലൈനും 63 സ്റ്റേഷനുകള്‍ കൂടിയും പൂര്‍ത്തിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.