
മസ്‌കത്ത്: 24ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ 30 രാജ്യങ്ങളില്‍ നിന്ന് 882 പ്രസാധകര്‍ മേളയില്‍ പങ്കെടുക്കും. അഞ്ച് ലക്ഷത്തിലധികം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് എത്തിച്ചിരിക്കുന്നത്. ഇവയില്‍ 35 ശതമാനവും പുതിയ പ്രസിദ്ധികരണങ്ങളാണ്. മേളയില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളും ഇടം പിടിച്ചിട്ടുണ്ട്.
ഒമാനില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമായി 37 ഔദ്യോഗിക എജന്‍സികളും ഈ വര്‍ഷം പുസ്തക മേളയില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 മണി വരെയാണ് സന്ദര്‍ശന സമയം. മാര്‍ച്ച് രണ്ടിന് മേള അവസാനിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.