Currency

27ാത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഈ മാസം 30ന് തുടക്കം

സ്വന്തം ലേഖകന്‍Sunday, November 27, 2016 7:17 am

ഇഖ്‌റഅ് എന്ന പേരില്‍ സംഘടപ്പിക്കുന്ന മേളയില്‍ കുട്ടികളുടെ പുസ്തകങ്ങളുമായി 90 പ്രസാധകര്‍ എത്തുന്നു എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ സവിശേഷത.

ദോഹ: 27 ാത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഈ മാസം 30ന് തുടക്കം കുറിക്കും. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ 33 രാജ്യങ്ങളില്‍ നിന്നുള്ള 490 പ്രസാധകര്‍ പങ്കെടുക്കും. 10 ദിവസത്തെ മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യകാരന്‍മാരും പ്രമുഖരും പങ്കെടുക്കും. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയും വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത് വരെയുമാണ് മേളാ സമയം. ഇഖ്‌റഅ് എന്ന പേരില്‍ സംഘടപ്പിക്കുന്ന മേളയില്‍ കുട്ടികളുടെ പുസ്തകങ്ങളുമായി 90 പ്രസാധകര്‍ എത്തുന്നു എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ സവിശേഷത. 1,04,389 പുസ്തകങ്ങള്‍ 895 സ്റ്റാളുകളിലായാണ് ഒരുക്കുക.

പുസ്തകമേളയില്‍ കുറഞ്ഞത് 25 ശതമാനം ഇളവ് അനുവദിക്കാന്‍ പ്രസാധകരോട് ആവശ്യപ്പെട്ടിടുണ്ടെന്ന് മേള അധികൃതര്‍ അറിയിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് ഇസ്ലാമിക് പബ്ലിക്കേഷന്‍സ് ഇത്തവണയും മേളയില്‍ എത്തുന്നുണ്ട്. 23,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം, ഭക്ഷണശാല, കഫേ, എടിഎം കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും മേള ഭാരവാഹികള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x