Currency

ഖത്തറില്‍ ടിഡാപ് പ്രതിരോധ കുത്തിവയ്പ് നല്‍കിയത് 2972 കുട്ടികള്‍ക്ക്

സ്വന്തം ലേഖകന്‍Thursday, March 1, 2018 3:52 pm

ദോഹ: ഖത്തറിലെ 2972 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു ടെറ്റനസ്, മുണ്ടിനീര്, വില്ലന്‍ചുമ എന്നിവയ്ക്കുള്ള ടിഡാപ് പ്രതിരോധ കുത്തിവയ്പ് നല്‍കി. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ നല്‍കുന്നത്. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 18ന് നല്‍കി തുടങ്ങിയ വാക്‌സിന്‍ മാര്‍ച്ച് 15 വരെയാണ് നല്‍കുന്നത്.

സാംക്രമിക രോഗങ്ങള്‍ വരാതെ തടയാനുള്ള ഏക മാര്‍ഗം പ്രതിരോധകുത്തിവയ്പ്പെടുക്കുകയാണെന്നും അതിനാല്‍ കുട്ടികള്‍ക്കു വാക്‌സിനേഷന്‍ ലഭിച്ചു എന്നു രക്ഷാകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു. 14 രോഗങ്ങള്‍ക്ക് ഖത്തറില്‍ ഇപ്പോള്‍ പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമാണ്.

എട്ടാം തവണയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഖത്തര്‍ ദേശീയതലത്തില്‍ വാക്സിനേഷന്‍ നടത്തുന്നത്. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും മികച്ച വാക്സിനേഷന്‍ സൗകര്യമുള്ള രാജ്യം കൂടിയാണ് ഖത്തര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x